HOME
DETAILS

ഉദിനൂര്‍ കടപ്പുറത്തെ കുരുന്നുകള്‍ക്ക് കൈത്താങ്ങുമായി ഫ്രഞ്ച് വനിത

  
backup
February 26, 2019 | 3:24 AM

%e0%b4%89%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0

തൃക്കരിപ്പൂര്‍: പൊതു വിദ്യാലയത്തിന് കൈത്താങ്ങുമായി ഫ്രഞ്ചുകാരി. വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഉദിനൂര്‍ കടപ്പുറം ഗവ. ഫിഷറീസ് യു.പി സ്‌കൂളിലെ 87 വിദ്യാര്‍ഥികള്‍ക്കാണ് വരുന്ന ജൂണ്‍ മാസത്തിലെ പ്രവേശനോത്സവത്തിന് മുന്‍പേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പഠനോപകരണങ്ങള്‍ സ്വന്തമായത്. ഫ്രാന്‍സിലെ അനസി സ്വദേശിനിയായ വെറോണിക് എന്ന സാമൂഹ്യ പ്രവര്‍ത്തകയാണ് അന്‍പതിനായിരത്തോളം രൂപയുടെ പഠനോപകരണങ്ങളായ ബാഗ്, കുട, കാല്‍ക്കുലേറ്റര്‍, നോട്ട് ബുക്ക്, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, പെന്‍സില്‍, പേന, പൗച്ച് തുടങ്ങിയവ സംഭാവന ചെയ്തത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം സന്ദര്‍ശിക്കാനെത്തിയ ഈ ഫ്രാന്‍സുകാരി ഇത്തവണ ആറാഴ്ചയായി ഇവര്‍ ഉദിനൂര്‍ കടപ്പുറത്ത് ആയുര്‍വേദ ചികിത്സയിലാണ്. മാതൃഭാഷയായ ഫ്രഞ്ചിനോടൊപ്പം ഇംഗ്ലീഷും കൈകാര്യം ചെയ്യാനറിയുന്ന വെറോണിക് കഴിഞ്ഞ സന്ദര്‍ശനം മുതല്‍ അവര്‍ക്ക് ഇംഗ്ലീഷ് ടീച്ചറുടെ സാന്നിധ്യവുമായി. കുട്ടികള്‍ക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനുള്ള വഴികാട്ടിയുമായിത്തീര്‍ന്നു. അധ്യാപികയും മന:ശാസ്ത്രജ്ഞയുമായ ഇവര്‍ കേരളത്തിലെ അടുക്കളയിലെ കൊതിയൂറുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷ്യ വിഭവങ്ങളുടെ മേള കൂട്ടുകാര്‍ക്കൊപ്പം നടത്തിയും തന്റെ വീട്ടിലെ സ്വീകരണമുറിയില്‍ പഠനം വഴിമുട്ടിയ കുട്ടികള്‍ക്ക് സാന്ത്വനമാകാന്‍ ഭണ്ഡാരപ്പെട്ടി സ്ഥാപിച്ചും പണം സ്വരൂപിച്ചാണ് സാമൂഹ്യ സേവന രംഗത്ത് സജീവമായിരിക്കുന്നത്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെ രക്ഷിതാക്കളില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാനും വെറോണിക് തന്റെ ജീവിതത്തെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റി സമര്‍പ്പിക്കുന്നു.
വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ വെറോണിക്കില്‍ നിന്നും പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി കുട്ടികള്‍ക്ക് കൈമാറി. സമഗ്ര ശിക്ഷ കേരളം സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. പി.കെ ജയരാജ് വെറോണിക്കിന് വിദ്യാലയത്തിന്റെ ഉപഹാര സമര്‍പ്പണം നടത്തി. പി.ടി.എ പ്രസിഡന്റ് വി.പി അഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപകന്‍ കെ ദാമോദരന്‍, ചെറുവത്തൂര്‍ ബി.ആര്‍.സി പരിശീലകന്‍ പി വേണുഗോപാലന്‍, ഇ.കെ സിന്ധു, വി മധുസൂദനന്‍, എ.വി ശ്രീമതി, എം.പി സന്തോഷ്, എന്‍.കെ ജയദീപ്, എ അശോകന്‍, ടി.കെ.പി അബ്ദുറഹൂഫ്, കെ ദേവനന്ദ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  7 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  7 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  7 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  7 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago