HOME
DETAILS

ദില്ലിയുടെ ആഘോഷപ്പെരുക്കങ്ങള്‍

  
backup
June 14 2018 | 21:06 PM

dilliyude-aaghoshaperukkangal

ദയൂബന്ദി, ബറേല്‍വി, അഹ്‌ലേ ഹദീസ് തുടങ്ങി നാനാവിഭാഗങ്ങളെല്ലാം കൂടെ മാസം ഉറപ്പിച്ചുകഴിയുമ്പോഴേക്കും പതിവുപോലെ വൈകിയിരുന്നു ഇത്തവണയും. റമദാനായ വിവരം അറിയാതെ നോമ്പുനോല്‍ക്കാന്‍ പറ്റാത്ത കുറ്റബോധം അറിയിച്ചത് മയൂര്‍ വിഹാറിലെ ട്രാഫിക് സിഗ്‌നലില്‍ ഭിക്ഷ യാചിക്കാന്‍ വന്ന ഹിജഡ. മുംബൈയിലും കൊല്‍ക്കത്തയിലും ഇന്ന് നോമ്പല്ലാല്ലോ എന്ന് മസ്അല പറഞ്ഞു സ്വയം പരിഭവം മറച്ചു കക്ഷി. കൊടുത്ത പത്തുരൂപ വാങ്ങിച്ചുവച്ചു തലയില്‍ തൊട്ട് അനുഗ്രഹിച്ചു, പുണ്യമാസത്തിലെ ആദ്യത്തെ ധര്‍മം. ഹിജഡകളുടെ പ്രാര്‍ഥനകള്‍ക്കു പ്രത്യേകം പ്രതിഫലമുണ്ടത്രെ.


മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജാമിഅ മില്ലിയക്കടുത്തുള്ള ഗഫാര്‍ മന്‍സിലിലായിരുന്നു ഡല്‍ഹിയിലെ ആദ്യത്തെ റമദാന്‍. തുച്ഛവാടകയ്ക്കു കിട്ടിയ നാലാം നിലയിലെ ഇടുങ്ങിയ മുറിയില്‍ വച്ച് ആസ്വദിച്ച നോമ്പിന്റെയും പെരുന്നാളിന്റെയും മധുരം പിന്നെയൊരിക്കലും കിട്ടിയിട്ടില്ല. വൈകിട്ട് അഞ്ചുമണിയാകുമ്പോഴേക്കും ഞങ്ങള്‍ക്കുള്ള ഇഫ്താര്‍ ഓഹരിയുമായി കെട്ടിട ഉടമയായ ഉമ്മച്ചി വരും. വാര്‍ധക്യത്തിന്റെ ആദിലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ മുഖത്ത് സഹജമായ പുഞ്ചിരി ഒളിപ്പിച്ചു വച്ചും ആ ഉമ്മച്ചി ദിനേനെ നാലുനില ഗോവണിപ്പടി കയറിയെത്തി പതിയെ കതകില്‍ മുട്ടും. ചൂടാറാത്ത ഭക്ഷണപ്പൊതിയില്‍നിന്ന് ആര്‍ത്തിയോടെ വെട്ടിക്കയറ്റുമ്പോഴേക്കും നാട്ടിലെ നേര്‍മപ്പത്തിരിയുടെയും ഇളമക്കോഴിയുടെയും ഗൃഹാതുരതകള്‍ ജാമിഅ നഗറിന്റെ ഇരുട്ടിലേക്കു പതിയെ ഉള്‍വലിയും.
പുലര്‍ച്ചെ 3.50നു തുടങ്ങി വൈകിട്ട് 7.15 വരെ നീണ്ടുനില്‍ക്കുന്ന ദീര്‍ഘമായ നോമ്പാണ് ഡല്‍ഹിയിലേത്. 45 ഡിഗ്രി താപനില കൂടി കണക്കുകൂട്ടിയാല്‍ നോമ്പുനോല്‍ക്കുന്ന ഇവിടത്തുകാരുടെ ഈമാന്‍ ബദ്‌രീങ്ങളുടെ ഈമാനിനോടു മല്ലിടാന്‍ മാത്രമില്ലെങ്കിലും അത്യാവശ്യം ദൃഢമാണെന്നു തന്നെ പറയാം. എല്ലാ പുണ്യകര്‍മങ്ങളുടെ പ്രതിഫലവും സ്പഷ്ടമായി പറഞ്ഞ പടച്ചവന്‍ നോമ്പിന്റെ മാത്രം പ്രതിഫലം പറയാതെ മിച്ചംവച്ചത് ഒരുപക്ഷെ ഇതുകൊണ്ടൊക്കെയായിരിക്കാം.

............................
ഡല്‍ഹിയിലെ പെരുന്നാള്‍ തുടങ്ങുന്നത് റമദാന്‍ തുടങ്ങുന്ന അന്നു മുതലാണ്. പ്രസിദ്ധമായ ജുമാ മസ്ജിദില്‍ തുടങ്ങി പ്രദേശത്തെ എല്ലാ മുസ്‌ലിം ചേരികളിലും അലങ്കാര വിളക്കുകള്‍ സ്ഥലം പിടിക്കും. നാളിതുവരെ അടങ്ങിയൊതുങ്ങി നില്‍ക്കുന്ന ഭക്തിയില്‍ ഉണര്‍ന്നിരിക്കും. അത് റമദാന്‍ അവസാനിക്കും വരെ തുടര്‍ന്നുകൊണ്ടേയിരിക്കും.
കാലത്ത് പത്തു മണിക്കു തുടങ്ങി രാത്രി പത്തിനവസാനിക്കുന്ന കച്ചവട സമയക്രമം ഒന്നുമാറും എന്നതാണ് റമദാനിലെ മറ്റൊരു പ്രത്യേകത. ഉച്ചയ്ക്കു മൂന്നു മണി മുതല്‍ പാചകകര്‍മങ്ങള്‍ തുടങ്ങുന്ന ഭക്ഷണശാലകള്‍ വൈകിട്ട് ഏഴുമണിയോടെ തുറന്നുപ്രവര്‍ത്തിക്കും. രാത്രി വൈകി നാലു മണിയോളം വിശ്രമമില്ലാതെ അവ പ്രവര്‍ത്തനം തുടരും. തറാവീഹ് കഴിഞ്ഞു സഹ്‌രിയും കഴിച്ചേ ആളുകള്‍ വീട്ടിലേക്കു മടങ്ങൂ. അവസാനത്തെ പത്താവുമ്പോഴേക്കും കാലുകുത്താന്‍ സ്ഥലമില്ലാതാകും സാക്കിര്‍ നഗറിലും ബട്‌ലാ ഹൗസിലും നിസാമുദ്ദീനിലും പുരാനി ദില്ലിയിലുമെല്ലാം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ രാത്രി വൈകിയും തെരുവുകളില്‍ കുര്‍ത്തക്കും ശര്‍വാണിക്കും വിലപേശും.

മുഹബ്ബത് കി സര്‍ബത്തും റൂഹ് അഫ്‌സയും


ഭക്ഷണത്തെ കുറിച്ചു പറയാതെ ദില്ലി നോമ്പുപെരുന്നാളിനെ പറ്റി സംസാരം അവസാനിപ്പിക്കാനാകില്ല. റമദാനില്‍ മാത്രം കണ്ടുവരുന്ന 'മുഹബ്ബത് കി സര്‍ബത് ' എന്ന പ്രത്യേകതരം പാനീയത്തെ പറ്റി പറഞ്ഞുതന്നത് സുഹൃത്ത് ശഫീഖ് പുറ്റക്കാടാണ്. ഡല്‍ഹിയിലെ പ്രസിദ്ധമായ റൂഹ് അഫ്‌സയില്‍ തണ്ണിമത്തന്‍ ചേരുവയായി ഉണ്ടാക്കുന്ന ഈ വിഭവം റമദാനിനു ദാഹശമനം വരുത്തുമെന്നാണ് ഇവിടത്തുകാരുടെ പരക്കെയുള്ള വിശ്വാസം. പൊരിയും കടലയും കൂട്ടിയുണ്ടാക്കുന്ന ഒരു പ്രത്യേകയിനം വിഭവവും ഇവിടത്തെ സ്ഥിരം ഇനമാണ്. അപ്പം പോലെയുള്ള ഒരു വലിയ ബന്‍ പാലില്‍ മുക്കി കുടിക്കുന്ന ശീലം ഉണ്ട് പലര്‍ക്കും.


സെവിയ്യ അഥവാ നാട്ടിലെ സേമിയം ആണ് ഡല്‍ഹി പെരുന്നാളിന്റെ ഒരു അടയാളമായി കണക്കാക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ ഒരു ചകിരിനാരു പോലിരിക്കുന്ന സെവിയ്യ കടകള്‍ക്കു പുറത്തുതന്നെ പ്രദര്‍ശിപ്പിച്ചുവച്ചു കാണും. സാധാരണ സേമിയത്തെക്കാള്‍ അല്‍പം കൂടി മൃദുലമായി ഈയിനം കൊണ്ടുണ്ടാക്കിയ പായസം ആദ്യമായി കഴിച്ചത് സുഹൃത്ത് അസദ് ഭായിയുടെ വീട്ടില്‍ വച്ചാണ്. ഗുലാവട്ടി ബിരിയാണി, ചിക്കന്‍ കൊര്‍മ, ബീഫ് നിഹാരി, കെബാബ്, ടിക്ക തുടങ്ങി അസംഖ്യമാണ് ദില്ലിമുഗള്‍ വിഭവങ്ങള്‍.

പാര്‍ലമെന്റ് മസ്ജിദിലെ ഫ്രീ ഇഫ്താര്‍


പള്ളികള്‍ തിങ്ങിനിറയുന്ന അപൂര്‍വ കാഴ്ച കൂടിയാണ് റമദാന്‍. പള്ളികള്‍ തികയാതെ വീടുകളുടെ ബേസ്‌മെന്റുകളില്‍വരെ താല്‍ക്കാലിക പള്ളികള്‍ രൂപാന്തരപ്പെടും. വ്യത്യസ്ത ജമാഅത്തുകളായി ആളുകള്‍ തറാവീഹ് നിസ്‌കരിച്ചു പടച്ചവനോടു പൊറുക്കലിനെ തേടും. മണ്‍മറഞ്ഞവര്‍ക്കുവേണ്ടി ദുആ ഇരക്കും. ഇഫ്താറിനു വിളിക്കാന്‍ പറ്റാത്തവര്‍ അപ്പുറത്തെ വീട്ടില്‍ വിഭവങ്ങളുണ്ടാക്കി കൊണ്ടുപോയി കൊടുത്ത് ആത്മബന്ധങ്ങള്‍ ദൃഢപ്പെടുത്തും. ആര്‍ഭാടങ്ങള്‍ ഒട്ടുമില്ലാത്ത ഇഫ്താറാണ് ഡല്‍ഹിയിലേത്. ഭക്ഷണങ്ങള്‍ക്കപ്പുറം സ്‌നേഹം കൊണ്ട് നോമ്പുതുറപ്പിക്കുന്ന ഡല്‍ഹി നിവാസികള്‍. ഈത്തപ്പഴം, പഴങ്ങള്‍, പകോട എന്നിവയ്‌ക്കൊപ്പം ബിരിയാണിയിലോ റൊട്ടിയിലോ മാത്രം ഒതുങ്ങുന്ന ലളിതമായി ഇഫ്താര്‍ മെനു. ഒരുവിധം പള്ളികളിലും ഇങ്ങനെ തന്നെ. പാര്‍ലമെന്റ് മസ്ജിദില്‍ പോയാല്‍ ഫ്രീയായി ഇതെല്ലാം ലഭിക്കും. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹ്മദിന്റെ ഖബറിടം നിലകൊള്ളുന്ന ഈ പള്ളിയില്‍ നോമ്പ് മുപ്പതുനാളും സൗജന്യമായി ഇഫ്താര്‍ വിതരണമുണ്ടാകും.
ഡല്‍ഹിയിലെ പെരുന്നാളിന്റെയും റമദാനിന്റെയും എപ്പിസെന്ററാണ് ജുമാ മസ്ജിദ്. മത, ജാതി, ലിംഗ ഭേദമന്യേ ആളുകള്‍ ണഅഘഘഋഉ ഇകഠഥ ലക്ഷ്യമാക്കി പോവും. കൊടും ചൂടത്തും ജുമാമസ്ജിദിനകത്ത് ഒരു കുളിരാണ്. അമ്മ മരിച്ച ദിവസം രാത്രി തനിയെ ജുമാമസ്ജിദിന്റെ പടിയില്‍ പോയിരുന്ന അനുഭവം പറഞ്ഞിരുന്നു ഐ.ഐ.എം.സിയില്‍ ഞങ്ങള്‍ക്കു ക്ലാസെടുത്തിരുന്ന ഒരു പ്രൊഫസര്‍. വീട്ടില്‍നിന്നു വിഭവങ്ങളുമായി വരുന്ന കുടുംബങ്ങള്‍ ജുമാ മസ്ജിദ് കോംപൗണ്ടില്‍ ഇരുന്നു വെടിയൊച്ചയ്ക്കായി കാത്തിരിക്കും. വെടിയൊച്ച കേട്ടാല്‍ പിന്നെ നോമ്പുതുറയാണ്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  17 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago