HOME
DETAILS

200 വര്‍ഷത്തോളം പഴക്കമുള്ള മരം മുറിച്ചു മാറ്റിത്തുടങ്ങി

  
backup
February 26, 2019 | 4:29 AM

200-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

ബേപ്പൂര്‍: മാത്തോട്ടം വനശ്രീ കോംപൗണ്ടില്‍ ഗേറ്റിന് സമീപത്തായി സ്ഥിതി ചെയ്തിരുന്ന ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള സൂര്യകാന്തി മരം മുറിച്ചുതുടങ്ങി. ഇതിന്റെ കൂടെ തന്നെ അന്‍പതില്‍ താഴെ വര്‍ഷം പഴക്കമുള്ള രണ്ട് സൂര്യകാന്തി മരവും ഒരു മെയ്ഫ്‌ലവര്‍ മരവും ഒരു മട്ടി മരവുമാണ് മുറിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ഓട്ടോ സ്റ്റാന്‍ഡിലുള്ളവര്‍ക്കും മത്സ്യമാര്‍ക്കറ്റിനും അടുത്തുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കും ഇരുന്നൂറോളം വര്‍ഷമായി കുളിരും തണലും നല്‍കിയ മരങ്ങളാണ് ഇപ്പോള്‍ മുറിച്ചുമാറ്റുന്നത്. വനംവകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പുതുതായി നിര്‍മിക്കാന്‍ അനുവാദം കിട്ടിയ അഞ്ചുനില കെട്ടിടം നിര്‍മിക്കുന്നതിനായാണ് ഈ മരങ്ങളില്‍ നാലെണ്ണം മുറിക്കുന്നത്. ഫോറസ്റ്റ് മതിലിനോട് ചേര്‍ന്ന് പടിഞ്ഞാറേക്ക് പോകുന്ന കട്ട് റോഡിലേക്ക് പടര്‍ന്നുനില്‍ക്കുന്ന മരത്തില്‍നിന്ന് ഉണങ്ങിയ കമ്പുകള്‍ യാത്രക്കാരുടെയും വാഹനങ്ങളുടെയും മുകളില്‍ വീഴാറുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇതില്‍ ഒരു മരം മുറിക്കാന്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേര്‍ത്തുപിടിച്ച് കേരളം; മുണ്ടക്കൈ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും; 18 കോടി 75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വകയിരുത്തും 

Kerala
  •  a day ago
No Image

എയർപോർട്ടിൽ പോകണ്ട, ചെക്ക്-ഇൻ ചെയ്യാൻ നഗരത്തിൽ പ്രത്യേക കേന്ദ്രങ്ങൾ; യാത്രക്കാർക്ക് വമ്പൻ സൗകര്യവുമായി ദുബൈ

uae
  •  a day ago
No Image

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  a day ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  a day ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  a day ago
No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  a day ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  a day ago
No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  a day ago
No Image

സഭയിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് ഷംസീർ; പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ലെന്ന് ഗവർണർ ; സ്പീക്കർക്കെതിരെ രാജ്ഭവൻ

Kerala
  •  a day ago