ലെന്‍സ്ഫെഡ് അന്താരാഷ്ട്ര മെഗാ ബില്‍ഡ് എക്സ്പോ സമാപിച്ചു
കോഴിക്കോട്: ലൈസന്‍സ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്റെ(ലെന്‍സ്ഫെഡ്) അന്താരാഷ്ട്ര മെഗാ ബില്‍ഡ് എക്സ്പോ സമാപിച്ചു. എക്സ്പോയോടനുബന്ധിച്ച് 'കെട്ടിടനിര്‍മാണ അനുമതിയും ഓണ്‍ലൈന്‍ വിപ്ലവവും'എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെട്ടിടനിര്‍മാണ പെര്‍മിറ്റിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സുഖമമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഐ.ബി.പി.എം.എസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. നിലവില്‍ മാസങ്ങളോളം കഴിഞ്ഞാലും അനുമതി ലഭിക്കാത്ത സാഹചര്യം ഈ സംവിധാനം മൂലം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഐ.ബി.പി.എം.എസ് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക് വിഷയം അവതരിപ്പിച്ചു. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് ആര്.കെ മണിശങ്കര്‍ അധ്യക്ഷനായി.
ഡോ.യു.എ ഷബീര്‍, മുഹമ്മദ് ഇക്ബാല്‍, എസ്. സുബോധ്, ഹിരണ്‍ കൃഷ്ണ, രാഗേഷ് സിംഗ്, ഷൈനി സാം, അഖില്‍ വി.കെ ഗ്ലിറ്റര്‍ പോള്‍ എന്നിവരും ഓഡിയറന്സ് ഇന്റര്‍ ആക്ഷന്‍ ലെന്‍സ്ഫെഡ് ബില്‍ഡിങ് റൂള്‍ ചെയര്മാന് കെ.സലീം, കണ്‍വീനര്‍ ടി.ജാബീര്‍ സംബന്ധിച്ചു. ശേഷം 'പ്രകൃതിദുരന്തങ്ങളും നിര്‍മിതികളുടെ അതിജീവനവും' എന്ന വിഷയത്തില്‍ ആര്‍ക്കിടെക്ട് ജി. ശങ്കര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം പുരുഷന് കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് സി. സനീഷ് കുമാര്‍ അധ്യക്ഷനായി. എക്സ്പൊ ചെയര്മാന് പി.സി അബ്ദുല്‍ റഷീദ്, ബില്‍ഡ് എക്സ്പൊ കണ്‍വീനര്‍ കെ.ഇ മുഹമ്മദ് ഫസല്‍, വി.പി താമരശ്ശേരി പി. മമ്മത് കോയ, കെ. സലീം, സി.എച്ച് ഹാരിസ്, സദാനന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."