തിയറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുപോകാമെന്ന് നഗരസഭ
തിരുവനന്തപുരം: സിനിമ കാണാനെത്തുന്നവര്‍ പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുമായി തിയേറ്ററിനുള്ളില്‍ പ്രവേശിക്കുന്നത് തടയരുതെന്ന് ആവശ്യപ്പെട്ട് തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. തിയേറ്ററുകളില്‍ വില്‍ക്കുന്ന ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വിലവി വരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഒരേസമയം പ്രദര്‍ശിപ്പിക്കണമെന്നും നഗരസഭയുടെ നോട്ടീസില്‍ പറയുന്നു.
പുറത്തു നിന്നുമുള്ള ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം തീയേറ്ററില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."