സ്‌കൂള്‍ വാര്‍ഷികത്തിന് പുതുമയാര്‍ന്ന ക്ഷണവുമായി വിദ്യാര്‍ഥികള്‍
അന്തിക്കാട്: ഫ്‌ളാഷ് മോബുകളെ എങ്ങനെ വ്യതസ്തമായ രീതിയില്‍ ഉപയോഗിക്കാമെന്ന് കാണിച്ചു തരികയാണ് അന്തിക്കാട് സ്‌കൂളിലെ പ്രൈമറി ക്ലാസില്‍ പഠിക്കുന്ന ചുണക്കുട്ടികള്‍. സ്‌കൂളിന്റെ 118-ാം വാര്‍ഷിക ആഘോഷത്തിനു ക്ഷണിക്കാനായി നാട്ടുകാരെ അമ്പരപ്പിച്ചു കൊണ്ട് നാടു ചുറ്റി ഫ്‌ളാഷ് മോബ് നടത്തി ആളുകളെ ആകര്‍ഷിച്ച് നേരിട്ട് ക്ഷണവും നല്‍കി നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണിവര്‍. അന്തിക്കാട് കെ.ജി.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഫ്‌ളാഷ് മോബ് നടത്തിയും മൈക്കിലൂടെ ക്ഷണവുമായി നാട്ടിലുടനീളം ചെന്ന് സ്‌കൂള്‍ വാര്‍ഷികത്തിനെത്താന്‍ നാട്ടുകാരെയും വീട്ടുകാരെയും ക്ഷണിച്ചത്.
കുഞ്ഞ് വിദ്യാര്‍ഥികളുടെ ചുറുചുറുക്കം ഇത്തരം രീതിയില്‍ ഒരു ക്ഷണം ആദ്യമായി കിട്ടിയ നാട്ടുകാരും കുട്ടിപ്പട്ടാളത്തിന് ആശംസയേകി. 27, 28 ദിവസങ്ങളില്‍ നടക്കുന്ന തങ്ങളുടെ സ്‌കൂളിന്റെ 118-ാം വാര്‍ഷികത്തിനു സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും നേരിട്ടെത്തി പുതുമ നിറഞ്ഞ രീതിയില്‍ ക്ഷണിക്കാനായാണ് കുട്ടികളുടെ സംഘം രാവിലെ മുതല്‍ സഞ്ചരിച്ചത്. 600ല്‍ പരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്ന ആറു പ്രദേശത്താണ് ചടുലമായ നൃത്തചുവടുമായി ഉശിരന്‍ ഗാനങ്ങള്‍ക്ക് ചുവടു വച്ചത്.
വര്‍ണ വസന്തം തൂകിയ നിറങ്ങളിലുള്ള വസ്ത്രമിട്ട് അടിപതറാതെ പ്രധാന പാതയോരങ്ങളിലും ഗ്രാമപ്രദേശത്തും കുട്ടികളെത്തി. അന്തിക്കാട്, പുത്തന്‍പീടിക, മുറ്റിച്ചൂര്‍ പ്രദേശങ്ങളിലാണ് ഇവര്‍ യാത്ര നടത്തിയത്. ഇളം വെയിലിനെ വകവെക്കാതെ നൃത്തം ചെയ്ത കുട്ടികള്‍ക്ക് നാട്ടുകാരുടെ വക ലഘു ഭക്ഷണവും പാനീയവും നല്‍കി. നൃത്തത്തിനുശേഷം സ്‌കൂളിലേക്ക് ക്ഷണവും വിദ്യാര്‍ഥികള്‍ അറിയിച്ചു. കുട്ടികളുടെ മിടുക്കു കണ്ടു പല സ്ഥലത്തും ഇവര്‍ക്ക് പേനയും മിഠായിയും പുസ്തകങ്ങളും സ്‌നേഹോപഹാരങ്ങളായി ലഭിച്ചു. എത്തിയ സ്ഥലങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രധാനാധ്യാപകന്‍ ജോഷി ഡി. കൊള്ളന്നൂര്‍, പി.ടി.എ പ്രസിഡന്റ് വി.എസ് ഷിവിന്‍, ശ്രീദേവി അനില്‍, റെജീന നാസര്‍ തുടങ്ങിയവരാണ് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകി കൂടെ സഞ്ചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."