HOME
DETAILS
MAL
'അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം'
backup
February 26 2019 | 06:02 AM
കല്‍പ്പറ്റ: അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ശമ്പള അനൂകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് യോഗം ആവശ്യപ്പെട്ടു.
ശമ്പളത്തിന്റെ അനുപാതത്തില്‍ പെന്ഷന് വര്‍ധിപ്പിക്കുക, മധ്യവേനല്‍ അവധി നല്‍കുക, താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുക, ടി.എ ദൂരപരിധിയില്ലാതെ അനുവദിക്കുക എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. കെ.എം സുധാദേവി അധ്യക്ഷയായി. ശ്രീനിവാസന് തൊവരിമല, കെ.കെ രാജേന്ദ്രന്, എന്‍.കെ കൃഷ്ണകുമാരി, പി. ജെസി, വി.പി ശോശാമ്മ, സ്മിത സി.എച്ച്, ടി. വത്സ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."