ബിസിനസ് തര്‍ക്കം; യുവാവിനെ മര്‍ദിച്ചു കാര്‍ തകര്‍ത്തതായി പരാതി
കൊച്ചി: ബിസിനസ് തര്‍ക്കത്തെതുടര്‍ന്നു പാര്‍ട്ണറുടെ കാര്‍ തല്ലിതകര്‍ത്തതായി പരാതി.കൂട്ടുബിസിനിസില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന അപ്പാര്‍ട്‌മെന്റിന്റെ സ്വത്തവകാശത്തെക്കുറിച്ചുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.
കടവന്ത്ര കുമാരനാശാന്‍ നഗറില്‍ പനോരമ റസിഡന്‍സിയില്‍ താമസിക്കുന്ന സുനിതയും കലൂര്‍ ചമ്മണി റോഡിലുള്ള വിനോദ്, അനൂപ് ഹാബേന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന അപാര്‍ട്‌മെന്റിന്റെ സ്വത്തവകാശമാണു തര്‍ക്കത്തില്‍ കലാശിച്ചത്. പാര്‍ട്ണറായ സുനിതയുടെ മകന്‍ മറ്റൊരു പാര്‍ട്ണറെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കാര്‍ തല്ലിത്തകര്‍ത്ത് പണവും രേഖകളും അടങ്ങിയ ബാഗ് എടുത്തുകൊണ്ടു പോവുകയും ചെയ്‌തെന്നാണു പരാതി. ഇതേത്തുടര്‍ന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പനോരമ റസിഡന്‍സിയില്‍ സുനിതയുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് വസ്തുവില്‍ 10 റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് അടങ്ങിയ കോംപ്ലക്‌സാണ് ഇവര്‍ നിര്‍മിക്കുന്നത്. മൂന്ന് അപ്പാര്‍ട്ടുമെന്റുകള്‍ സുനിതയ്ക്കും ഏഴെണ്ണം മറ്റു രണ്ടു പാര്‍ട്ണര്‍മാര്‍ക്കും എന്ന കരാര്‍ പ്രകാരം 30 ലക്ഷം രൂപ സുനിതയ്ക്കു നേരത്തേ തന്നെ നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ സുനിതയുടെ മകന്‍ സിദ്ധാര്‍ഥ് കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം മൂന്നിന് സിദ്ധാര്‍ഥ് 50,000 രൂപ ആവശ്യപ്പെട്ടു. വിനോദ് പണം കൊടുക്കാതിരുന്നപ്പോള്‍ സിദ്ധാര്‍ഥ് സൈറ്റില്‍ ജോലി തടസപ്പെടുത്തി.
വൈകിട്ട് മൂന്നോടെ പ്രതി വീണ്ടും പണം ആവശ്യപ്പെട്ടു വിനോദുള്ള സ്ഥലത്തെത്തുകയും പണം കൊടുക്കാന്‍ വിനോദ് തയ്യാറാകാതിരുന്നപ്പോള്‍ സിദ്ധാര്‍ഥ് വിനോദിനെ ദേഹോപ്രദവം ഏല്‍പ്പിക്കുകയായിരുന്നെന്നു പൊലിസ് പറഞ്ഞു. തുടര്‍ന്നു വിനോദിന്റെ കാറിന്റെ പിന്‍വശം ഗ്ലാസ് തകര്‍ക്കുകയുമായിരുന്നു. അതേസമയം പ്രതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ ഗുണ്ടാ ആക്രമണമുണ്ടായിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."