HOME
DETAILS
MAL
മികച്ച കുറ്റാന്വേഷകര്‍ക്കുള്ള ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു
backup
April 06 2017 | 19:04 PM
മട്ടാഞ്ചേരി:സംസ്ഥാന അഭ്യന്തര വകുപ്പിന്റെ മികച്ച കുറ്റാന്വേഷകര്‍ക്കുള്ള ബാഡ്ജ് ഓഫ് ഓണര്‍ മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.എം ബൈജു,അസി.സബ്ബ് ഇന്‍സ്‌പെക്ടര്‍ ജി.അജയകുമാര്‍,സിവില്‍ പൊലിസ് ഓഫീസര്‍ മുഹമ്മദ് ലിഷാദ് എന്നിവര്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സമ്മാനിച്ചു.എരമല്ലൂരിലെ കയറ്റുമതി കമ്പനിയുടെ ഇ മെയില്‍ ഹാക്ക് ചെയ്ത് മട്ടാഞ്ചേരിയിലെ ബാങ്കിലേക്ക് വ്യാജ ഇ മെയില്‍ സന്ദേശം അയച്ച് മുംബൈയിലെ ഒരു സ്വകാര്യ ബാങ്കില്‍ വ്യാജ മേല്‍വിലാസത്തില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് അഞ്ചേമുക്കാല്‍ ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളെ പിടികൂടിയതിനാണ് ഇവര്‍ക്ക് ബഹുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."