യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പറവൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തു.
കെടാമംഗലം കുണ്ടേക്കാവില്‍ നികത്തില്‍ വീട്ടില്‍ ഹരീന്ദ്ര പ്രസാദ്(31) നികത്തില്‍ രജീഷ്(36) എന്നിവരെയാണ് പറവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.പ്രതികള്‍ സെഷന്‍സ് കോടതിയിലും ഹൈകോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അപേക്ഷ കോടതികള്‍ തള്ളിയതോടെ പൊലിസില്‍ കീഴടങ്ങുകയായിരുന്നു.ഫെബ്രുവരി 26 നായിരുന്നു സംഭവം.നടപ്പാതയില്‍ ചെമ്മീന്‍ ഉണക്കാനിട്ടത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കെടാമംഗലം പാലക്കല്‍ പറമ്പില്‍ അജി (23) ന് വെട്ടേറ്റത്.മുഖത്തിനും വലതു ചെവിക്കും ഗുരുതരമായി പരുക്കേറ്റ യുവാവ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഏതാനും നാളുകള്‍ക്കു മുമ്പ് ഇവരുടെ വീടിന്റെ സമീപത്തുള്ള റോഡില്‍ മല്‍സ്യം ഉണക്കാനിട്ടത് സംബന്ധിച്ചു അജിയുടെ വല്യച്ഛനും അയല്‍വാസികളായ ഹരിഹരനും മക്കളും തമ്മില്‍ ചെറിയ തര്‍ക്കം നടന്നിരുന്നു.ഇതിന്റെ പ്രതികാരമെന്നോണമാണ് കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രിയില്‍ അജിയുടെ വീടിനു സമീപത്തുവച്ച് ഹരിഹരന്റെ മക്കളായ ഹരിപ്രസാദും ഇയാളുടെ സുഹൃത്ത് രജീഷും ചേര്‍ന്ന് മുളകുപൊടിയും മാരകായുധങ്ങളും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പൊലിസ് അലംഭാവം കാണിക്കുകയാണെന്ന പരാതി ഉയര്‍ന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് അജിയുടെ മാതാവ് സുലഭ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."