കശ്മിര് അനുകൂല പോസ്റ്റര്‍; വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
മലപ്പുറം: മലപ്പുറം ഗവ.കോളജില്‍ കശ്മിര് അനുകൂല പോസ്റ്റര്‍ പതിച്ചെന്ന കേസില്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ രണ്ട് വിദ്യാര്‍ഥികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥി മുഹമ്മദ് റിന്‍ഷാദ്(20), ഒന്നാം വര്‍ഷ ഇസ്്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി മുഹമ്മദ് ഫാരിസ്(18) എന്നിവര്‍ക്കാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പേരില്‍ രാജ്യദ്രോഹ പരാമര്ഷങ്ങള് ഉള്ള പോസ്റ്റര്‍ ഇവര്‍ കോളജില്‍ പതിച്ചെന്ന കേസിലാണ് പ്രിന്‍സിപ്പലിന്റെ പരാതിപ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തത്. 124 എ വകുപ്പുപ്രകാരം രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി, വിദ്യാര്‍ഥികള്‍ എന്ന പരിഗണന നല്‍കിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇവരുടെ മനസില്‍ കടന്നുകൂടിയ രാഷ്ട്രവിരുദ്ധ ചിന്തകള്‍ കൗണ്‍സലിങ് നല്കി ഇല്ലാതാക്കണമെന്നും നിര്‍ദേശിച്ചു. ഇതിനായി സ്ഥിരം കൗണ്‍സലിങ് സംവിധാനം വേണം. മാത്രമല്ല, എല്ലാ ദിവസവും ഇരുവരും പൊലിസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."