HOME
DETAILS
MAL
ഹര്‍ത്താല്‍: മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു
backup
February 26 2019 | 18:02 PM
തിരുവനന്തപുരം: നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. അടുത്ത മാസം 14ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.
അപ്രതീക്ഷിത ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഹര്‍ത്താലിനെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കാമെന്ന് അന്ന് മുഖ്യമന്ത്രി വാക്ക് കൊടുക്കുകയും ചെയ്തു. ഹര്‍ത്താലിന് ഏഴുദിവസം മുന്‍പെങ്കിലും നോട്ടിസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും പെരിയ ഇരട്ടക്കൊലപാതകത്തോടെ കോടതി നിര്‍ദേശം കോണ്‍ഗ്രസ് ലംഘിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."