HOME
DETAILS
MAL
പരപ്പനങ്ങാടിയില്‍ തെരുവുനായയുടെ കടിയേറ്റ് നാലു പേര്‍ക്ക് പരുക്ക്
backup
April 06 2017 | 20:04 PM
പരപ്പനങ്ങാടി: തെരുവുനായയുടെ കടിയേറ്റ് രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചപുര വലിയപറമ്പ് റോഡിനടുത്തെ കറുത്തേടത്ത് ഇന്‍ഷാദ് (എട്ട്), ചാക്കീരി മുഹമ്മദ് സഹല്‍ (10 ) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതരയോടെ മുതിര്‍ന്ന ഒരാളെ അഞ്ചപ്പുരക്കടുത്ത് വച്ചും രാവിലെ ആറിന് ഒട്ടുമ്മല്‍ കടപ്പുറത്ത് ഒരു വീട്ടമ്മയെയും തെരുവ്‌നായകള്‍ കടിച്ചു പരുക്കേല്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."