HOME
DETAILS
MAL
വിദ്യാഭ്യാസം വീണ്ടും കാവി മുക്കുന്നു
backup
June 16 2018 | 22:06 PM
ലക്നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ രംഗത്ത് വീണ്ടും കാവിവല്‍ക്കരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗുരു ഗോരഖ്നാഥിന്റെ ചരിത്രമാണ് ഇനി വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത്. ഇതിനായി ബേസിക് ശിക്ഷാ വിഭാഗത്തിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനാണ് യോഗിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഗുരു ബാബാ ഗോരഖ്നാഥിന് പുറമേ നാഥ് വിഭാഗത്തില്‍ തന്നെയുള്ള ബാബാ ഗംഭീര്‍നാഥ്, സ്വാതന്ത്യസമരസേനാനി ബന്ദു സിങ്, റാണി അവന്തി ബായ് തുടങ്ങിയവരുടെ ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈയില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പാഠപുസ്കത്തിലാണ് ഇവരെ കുറിച്ചുള്ള അധ്യായങ്ങളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."