ജവാന്‍ ഔറംഗസീബിനെ ഭീകരര്‍ വധിച്ചത് വിചാരണയ്ക്ക് ശേഷം
ശ്രീനഗര്‍: ജമ്മുകശ്മിരിലെ പുല്‍വാമയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ സൈനികനെ ഭീകരര്‍ കൊലപ്പെടുത്തിയത് വിചാരണയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. ധീര ജവാന്‍ ഔറംഗസീബിനെ ചോദ്യം ചെയ്യുന്ന ഒന്നേകാല്‍ മിനിട്ടുള്ള വിഡിയോ പുറത്തുവന്നു. ഇതോടെയാണ് ഇക്കാര്യം വ്യക്തമായത്.
കൊടുംവനത്തില്‍ വച്ചാണ് സൈനികനെ ചോദ്യം ചെയ്തത്. നീല ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച സൈനികനോട് ജോലിയെകുറിച്ചും പങ്കെടുത്ത ഏറ്റുമുട്ടലുകളെ കുറിച്ചുമാണ് ഭീകരര്‍ ചോദിക്കുന്നത്. അതിന് ശേഷമാണ് തലയിലും കഴുത്തിലും വെടിവച്ച് ക്രൂരമായി കൊലപ്പടുത്തിയത്.44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗവും പൂഞ്ച് സ്വദേശിയുമായ ഔറംഗസീബ് ഈദ് ആഘോഷിക്കാനായി വീട്ടിലേക്ക് പോകുമ്പോഴാണ് തീവ്രവാദികള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സ്വകാര്യ വാഹനത്തില്‍ പോകും വഴി കലാംപോറയില്‍ വച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍. പിന്നീട് ജവാന്റെ മൃതദേഹം പുല്‍വാമയിലെ ഗുസൂവില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് സേനയുടെ 44 രാഷ്ട്രീയ റൈഫിള്‍സ്. ഈ വര്‍ഷം അതിര്‍ത്തിയില്‍ നടന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടന്ന നീക്കങ്ങളില്‍ നിര്‍ണായകമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം മെയില്‍ സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ രാജ്പുത്താന റൈഫിള്‍സിലെ ഉമ്മര്‍ ഫായിസ് എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. 22കാരനായ ഉമര്‍ ഫയാസിനെയാണ് തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതിനിടെ തന്റെ മകനെ കൊന്ന ഭീകരരോട് 32 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്യണമെന്ന ആവശ്യവുമായി ജവാന്‍ ഔറംഗസീബിന്റെ പിതാവ് മുഹമ്മദ് ഹനീഫ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ സൈനികന്‍ കൂടിയായ ഇദ്ദേഹത്തിന്റെ ആവശ്യം സാമൂഹിക മാധ്യമങ്ങളിലും വൈറലാവുന്നുണ്ട്. കശ്മിരികളെ കൊള്ളയടിക്കുന്നവരെ വധിക്കണം. ഈ നാടിനെ നശിപ്പിക്കാന്‍ അവരെ അനുവദിക്കരുതെന്നും പിതാവ് വികാരധീനനായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."