HOME
DETAILS
MAL
പ്രധാനമന്ത്രി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി
backup
April 27 2020 | 06:04 AM
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നില്ല. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയാണ് പങ്കെടുക്കുന്നത്.
കഴിഞ്ഞ തവണ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാത്ത മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തവണ സംസാരിക്കാന്‍ അവസരമുള്ളത്. അതിനാലാണ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കാത്തത്.
സംസ്ഥാനത്തിന്റെ നിലപാടുകള്‍ കേന്ദ്രത്തിന് എഴുതി നല്‍കിയിട്ടുണ്ട്. പ്രവാസികളെ തിരികെയെത്തിച്ചാല്‍ ക്വാറന്റൈന് ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
മെയ് മൂന്നിന് ലോക്ഡൌണ് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഇത് നാലാം തവണയാണ് കോവിഡ് 19 കാലത്ത് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."