HOME
DETAILS
MAL
വി.എസിനുള്ള നിരോധനം സി.പി.എം- ലീഗ് കൂട്ടുകെട്ട് തകരാതിരിക്കാന്‍: എം.ടി രമേശ്
backup
April 06 2017 | 20:04 PM
കൊണ്ടോട്ടി: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ രാഷ്ട്രീയ സമരത്തിന് നേതൃത്വം നല്കിയ വി.എസ് അച്യുതാനന്ദന് മലപ്പുറത്തേക്ക് അപ്രഖ്യാപിത നിരോധനമേര്‍പ്പെടുത്തിയത് സി.പി.എമ്മും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കൊണ്ടോട്ടിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് ഏത് നിമിഷവും സി.പി.എം പക്ഷത്തേക്ക് പോകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭയക്കുന്നുണ്ട്.
അതുകൊണ്ട് പുതിയ സമവാക്യത്തില്‍ അസ്വസ്ഥരായിട്ടുള്ള സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."