HOME
DETAILS
MAL
പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
backup
February 26 2019 | 19:02 PM
ന്യൂഡല്‍ഹി: വ്യോമസേനയുടെ മിന്നലാക്രമണത്തെയും ഇതേ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവുമായും ചര്‍ച്ച നടത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മിന്നലാക്രമണത്തിന്റെ വിശദവിവരങ്ങള്‍ പ്രധാനമന്ത്രി ഇരുവരെയും അറിയിച്ചു.
ഡല്‍ഹിയില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്.
ഇതിനിടയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കരസേന, വ്യോമസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തി.
മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."