HOME
DETAILS
MAL
മാമു ഹാജിക്ക് നാടിന്റെ ആദരം
backup
April 06 2017 | 21:04 PM
നരിക്കുനി: കഴിഞ്ഞ 37 വര്‍ഷമായി മടവൂര്‍ ടൗണ്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അന്‍സാറുല്‍ ഹുദാ സംഘം അധ്യക്ഷന്‍ കെ.പി മാമുഹാജിയെ നാട്ടുകാര്‍ ആദരിച്ചു.
1978ല്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടതു മുതല്‍ അധ്യക്ഷപദവിയില്‍ മാമുഹാജിയുണ്ട്.
മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സി.എം മഖാം ശരീഫിന്റെ സെക്രട്ടറിയായി സേവനം ചെയ്തുവരുന്നു.
ഇന്നലെ നടന്ന കുടുംബസംഗമത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മാമുഹാജിക്ക് ഉപഹാരം നല്കി.
അബ്ദുല്‍ ബാരി ബാഖവി അധ്യക്ഷനായി. അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി, അബൂബക്കര്‍ ഫൈസി മലയമ്മ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."