കൊവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്ന് മുന്നറിയിപ്പ് ബോറിസ് ജോണ്സണ് തിരിച്ചെത്തി
ലണ്ടന്‍: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ജോലിയില്‍ തിരികെയെത്തി. ഇന്നലെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ചുമതല വീണ്ടും ഏറ്റെടുത്ത് ഭരണകാര്യങ്ങളില്‍ സജീവമായത്.
അതിനു ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബ്രിട്ടനിലടക്കം തുടരുന്ന ലോക്ക്ഡൗണ്‍ ഇളവുചെയ്തില്ലെങ്കില് അതു സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കുമെന്നു പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി, എന്നാല്‍ കൊവിഡിന്റെ രണ്ടാം വരവ് പേടിക്കണമെന്നും ഓര്‍മപ്പെടുത്തി.
രാജ്യം കൊവിഡിന്റെ രൂക്ഷ ഘട്ടം പതിയെ പിന്നിടുകയാണെന്ന് പറഞ്ഞ അദ്ദേഹം, ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും സൂചിപ്പിച്ചു.
ഒരു മാസത്തെ ചികിത്സയ്ക്കു ശേഷമാണ് ബോറിസ് ജോണ്സണ് ചുമതല ഏറ്റെടുത്തത്. നേരത്തെ അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വീട്ടില്‍ ചികിത്സയിലായിരുന്നു.
പിന്നീട് ആരോഗ്യനില വഷളായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൂന്നു ദിവസം ഐ.സി.യുവില്‍ കഴിയുകയും ചെയ്തിരുന്നു.
ഈ സമയത്ത് ഓക്സിജന്‍ നല്‍കുകയും മറ്റും ചെയ്തിരുന്നു. പിന്നീട് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മാറ്റി. തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."