HOME
DETAILS

ഭീകരപ്രവര്‍ത്തനം: സാമ്പത്തിക ഉറവിടം തടയാന്‍ നീക്കം ശക്തമാക്കി

  
backup
February 28 2019 | 00:02 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മിരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിനായി പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍നിന്ന് സാമ്പത്തിക സഹായം എത്തുന്നതു തടയാനുള്ള നീക്കം ആദായ നികുതി വകുപ്പ് ശക്തമാക്കി.
ഭീകരപ്രവര്‍ത്തനത്തിനായി പാകിസ്താനില്‍നിന്ന് കശ്മിരിലേക്ക് വലിയ തോതില്‍ സാമ്പത്തിക സഹായം വരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ജമ്മുകശ്മിരിലെ നാലിടങ്ങളിലും ഡല്‍ഹിയിലെ മൂന്നിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തി. ഒരു പ്രമുഖ സംഘടനയും അവരുമായി ബന്ധപ്പെട്ട മറ്റുചില കേന്ദ്രങ്ങളും ചേര്‍ന്നാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈപ്പറ്റുന്നതെന്നാണ് ലഭ്യമായ വിവരം.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മതിയായ രേഖകള്‍ കാണിക്കാതെയാണ് ചില ബിസിനസുകാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരാണ് ഭീകരപ്രവര്‍ത്തനത്തിന്റെ ഇടനിലക്കാരെന്ന് കണ്ടെത്തിയതായും കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് വക്താവ് സുരഭി അലുവാലിയ അറിയിച്ചു.
അതേസമയം ഭീകരപ്രവര്‍ത്തനത്തിന് പണം കൈപ്പറ്റുന്ന സംഘടനകള്‍, വ്യക്തികള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ആദായ നികുതി വകുപ്പ് തയാറായില്ല.
റെയ്ഡില്‍ ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി ഇന്ത്യയിലേക്ക് വന്‍തോതില്‍ സാമ്പത്തിക സഹായം എത്തുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് ഉപയോഗിച്ച് ചിലര്‍ വീടു നിര്‍മാണവും ആര്‍ഭാട ജീവിതവും നയിക്കുന്നത് ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
ഇത്തരത്തില്‍ ഒരു വ്യക്തിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. ഈ വ്യക്തി ഒരിക്കല്‍പോലും നികുതി നല്‍കിയിട്ടില്ല. ഇയാളുടെ വസതിയില്‍നിന്ന് മൂന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരപ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായും വിഘടനവാദി നേതാക്കള്‍ നല്‍കി വന്നിരുന്ന സുരക്ഷയും കഴിഞ്ഞ ആഴ്ച ജമ്മു ഭരണകൂടം പിന്‍വലിച്ചിരുന്നു. 20 വിഘടനവാദി നേതാക്കള്‍ക്കും 155 രാഷ്ട്രീയക്കാര്‍ക്കുമാണ് സുരക്ഷ നല്‍കിയിരുന്നത്. ഇവര്‍ക്കായി 1000 പൊലിസുകാര്‍, 100 വാഹനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു. പൊലിസുകാരെയെല്ലാം വിവിധ ഭാഗങ്ങളിലേക്കു മാറ്റുകയും വാഹനങ്ങള്‍ പൊലിസിന്റെ ആവശ്യങ്ങള്‍ക്കായും ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഭീകരപ്രവര്‍ത്തനത്തിന് രാജ്യത്തേക്ക് വരുന്ന സാമ്പത്തിക ഉറവിടത്തെ തടയാനും നീക്കം തുടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago