HOME
DETAILS
MAL
സഊദിയില്‍ 18 വയസിനു താഴെയുള്ളവര്‍ക്ക് ഇനി വധശിക്ഷയില്ല
backup
April 28 2020 | 02:04 AM
റിയാദ്: സഊദി അറേബ്യയില്‍ പതിനെട്ടു വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു. സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് എന്നിവരുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം.
18 വയസിന് താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ. സഊദി സുപ്രിം കോടതിയുടെ ജനറല്‍ കമ്മിഷന്റെ തീരുമാനത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ പ്രധാന ജുഡീഷ്യല്‍ പരിഷ്കരണമാണിത്.
രണ്ടു ദിവസം മുന്‍പ് ചാട്ടവാറടിക്ക് പകരം അത്തരം കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടും നല്‍കണമെന്ന ഉത്തരവ് പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."