ചേലക്കര എം.ആര്.എസ് ഈ അധ്യയന വര്‍ഷം തിരുവില്വാമലയിലേക്ക് മാറ്റും: യു.ആര് പ്രദീപ്
വടക്കാഞ്ചേരി: റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ചേലക്കര ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഈ അധ്യയന വര്‍ഷം തന്നെ തിരുവില്വാമലയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നും കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും യു.ആര് പ്രദീപ് എം.എല്‍.എ പറഞ്ഞു.
കുട്ടികളെ കൂടുതല്‍ അര്‍പ്പണ ബോധമുള്ളവരാക്കി മാറ്റാന്‍ അധ്യാപകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ചേലക്കര ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന വിജയോത്സവവും, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു യു.ആര് പ്രദീപ്.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ് കുമാര്‍ അധ്യക്ഷനായി. വടക്കാഞ്ചേരി സി.ഐ എം.കെ സുരേഷ് കുമാര്‍, കെ.എന്‍ പത്മകുമാരി, ജോസഫ് ജോണ്‍, കെ.എ ബാലകൃഷ്ണന്, എം.കെ ശിവദാസന്‍, സെബാസ്ത്യന് പ്രിന്‍സ്, സി.വി റിനി, അഖില്‍ ഗോവിന്ദ് സംസാരിച്ചു. തൃശൂര്‍ കരിന്തല കൂട്ടത്തിന്റെ നാടന്‍ പാട്ടും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."