പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പം കൊണ്ടെന്ന് മന്ത്രി എം.എം മണി
കൊണ്ടോട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ടാണെന്ന് വൈദ്യുതിമന്ത്രി എം.എം മണി. കൊണ്ടോട്ടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കുടുംബസംഗമത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
55 വര്‍ഷമായി പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട്. താന്‍ ഭാര്യയെ ഉപേക്ഷിച്ചെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്നെക്കുറിച്ച് എന്താണ് ധരിക്കുക. തനിക്ക് ജീവശാസ്ത്രപരമായ കുഴപ്പമുണ്ടെന്നല്ലേയെന്നും മണി ചോദിച്ചു. മോദിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മ എ.ടി.എമ്മിന്റെ മുന്നില്‍ വരി നിന്നുവെന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെണ്ടിത്തരമാണ്. ഇതില്പരം തട്ടിപ്പ് വേറെയില്ലെന്നും എം.എം മണി പറഞ്ഞു.
ഗുജറാത്തിലെ വംശഹത്യയാണ് നരേന്ദ്ര മോദിയെ ആര്.എസ്.എസിന് പ്രിയങ്കരനാക്കിയത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയടക്കം തകര്‍ച്ചയിലാണെന്നും ന്യൂനപക്ഷങ്ങള്‍ക്കും, ആദിവാസികള്‍ക്കും എന്നും മോദി മൂലം പീഡനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."