നഗരങ്ങളില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കാന്‍ പദ്ധതി
തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ 24 മണിക്കൂറും കുടിവെള്ള വിതരണം നടത്താന്‍ പദ്ധതി വരുന്നു. എ.ഡി.ബി വായ്പ ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
ഇതു സംബന്ധിച്ച് എ.ഡി.ബിയുമായി ചര്‍ച്ച നടത്തിവരികയാണ്. ആദ്യഘട്ട ചര്‍ച്ച നടന്നു. രണ്ടാം ഘട്ട ചര്‍ച്ചയ്ക്കായി എ.ഡി.ബി പ്രതിനിധികള്‍ അടുത്തയാഴ്ച തലസ്ഥാനത്തെത്തും. ആദ്യഘട്ടത്തില്‍ കോര്‍പറേഷനുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും നടപ്പാക്കും. ഭാവിയില്‍ ഈ പദ്ധതി ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ചിലയിടങ്ങളില്‍ ലഭിച്ച വേനല്‍ മഴ മൂലം സംസ്ഥാനത്ത് വരള്‍ച്ചയുടെ രൂക്ഷത കുറഞ്ഞെന്ന ധാരണ തെറ്റാണ്. നേരിയ വേനല്‍ മഴ വരള്‍ച്ചയ്ക്കു പരിഹാരമാവില്ല. ജലദൗര്‍ലഭ്യം നിലനില്‍ക്കുകയാണ്. പല നദികളിലും വെള്ളമില്ലാത്ത അവസ്ഥയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നദികളില്‍ വെള്ളം ഏറ്റവുമധികം കുറവുള്ളതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."