യു.പിയില്‍ അമ്പലത്തിനുള്ളില്‍ രണ്ട് സന്ന്യാസിമാരെ മര്‍ദ്ദിച്ചു കൊന്നു; പ്രതി രാജു; സംഭവം വര്‍ഗീയവത്ക്കരിക്കാന്‍ അനുവദിക്കരുതെന്ന് ശിവസേന
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ അമ്പലത്തിനുള്ളില്‍ രണ്ട് സന്യാസിമാരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 55ഉം 35 വയസ്സുള്ള സന്യാസിമാരാണ് കൊല്ലപ്പെട്ടത്. രാജു(മുറാരി) എന്ന് പേരുള്ള പൊലിസ് പിടികൂടി. കഞ്ചാവ് ഉപയോഗിച്ച ശേഷമായിരുന്നു കൊല.
നേരത്തെ സന്യാസിമാര്‍ ഇയാള്‍ക്കെതിരെ മോഷണകുറ്റം ആരോപിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം.വാളുപയോഗിച്ചാണ് പ്രതി സന്യാസിമാരെ ആക്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ വടി കൊണ്ട് അടിച്ചെന്നാണ് പ്രതിയുടെ മൊഴി.
കേസില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടിട്ടുമ്ട്. ബുലന്ദ്ഷഹര്‍ കൊലപാതകത്തില്‍ വര്‍ഗീയമായി ഒന്നുമില്ലെന്ന് ഉത്തര്‍ പ്രദേശ് പൊലിസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവം പോലെ തന്നെ സന്യാസിമാര്‍ക്ക് നേരെ നടന്ന അക്രമത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമെന്നും ഇതിനെ ചെറുത്ത് തോല്‍പിക്കണമെന്നും ശിവസേന ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം ഉണ്ടാകരുതെന്നും കുറ്റക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."