കൊവിഡ് സ്ഥിരീകരിച്ചത് കലക്ടര്‍മാര്‍ക്കും പ്രഖ്യാപിക്കാം: സര്‍ക്കാര്‍ കാര്യം മനസിലാക്കി തെറ്റ് തിരുത്തിയത് അഭിനന്ദിക്കുന്നു- എം.കെ മുനീര്‍
കോഴിക്കോട്: ഇടുക്കിയില്‍ മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മുന്‍പേ അറിയിച്ച ജില്ലാ കലക്ടറെ അഭിനന്ദിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍.സര്‍ക്കാര്‍ കാര്യം മനസിലാക്കി തെറ്റ് തിരുത്തിയെന്ന് അദ്ദേഹം പ്രതികരിച്ചു.
കൊവിഡ് സ്ഥിരീകരണം കലക്ടര്‍ക്കും പ്രഖ്യാപിക്കാം എന്ന് സമ്മതിച്ചതിന് നന്ദിയുണ്ട്. ഇത് ചൂണ്ടികാണിക്കുക. മാത്രമാണ് ഞാന്‍ ചെയ്തത്.ഇതിന് ഞാന്‍ വളരെ അധികം ആക്ഷേപത്തിന് വിധേയനായി. പോരായ്മകള്‍ ചൂണ്ടികാട്ടുക എന്റെ ഉത്തരവാദിത്തമാണ്
അത് ഇനിയും നിര്‍വഹിക്കുമെന്ന് എം.കെ മുനീര്‍ വ്യക്തമാക്കി.
കൊവിഡ് മൂലം മരിച്ച നാലു വയസ്സുള്ള കുട്ടിയുടെ രോഗ വിവരം 24 മണിക്കൂര്‍ മതാപിതാക്കളേയും ചികിത്സിച്ച ഡോക്ടറേയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കാനായി രഹസ്യമാക്കിവെക്കുന്ന വാര്‍ത്ത ഇന്ന് സുപ്രഭാതം പുറത്തു വിട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി പുറത്തുവന്ന പോസിറ്റീവ് റിസല്‍ട്ടുകള്‍ ഇന്ന് കലക്ടര്‍ തന്നെ പ്രഖ്യാപിച്ചത്.
രോഗം സ്ഥിരീകരിച്ചാല്‍ പരിശോധനാ ഫലം 24 മണിക്കൂര്‍ വരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനായി രഹസ്യമായി സൂക്ഷിക്കുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് അത്തരം വാദങ്ങളെ പൊളിച്ചുകൊണ്ട് കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചതിനെ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."