വ്രതശുദ്ധിയുടെ നിറവില്‍ പെരുന്നാള്‍ ആഘോഷം
കണ്ണൂര്‍: ഒരുമാസം നീണ്ട റമദാന്‍ വ്രതത്തിനു പരിസമാപ്തി കുറിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും വിശ്വാസികള്‍ തക്ബീര്‍ ധ്വനികളുമായാണ് പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളിലേക്ക് എത്തിയത്. നമസ്‌കാരത്തിനുശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്‌നേഹബന്ധം ഊട്ടിയുറപ്പിച്ച ശേഷമാണ് നമസ്‌കാര സ്ഥലങ്ങളില്‍നിന്നും ഓരോരുത്തരം വീടുകളിലേക്ക് മടങ്ങിയത്.
മഴ മാറി നിന്നതിനാല്‍ നഗരങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ പ്രധാന ആസ്വാദന കേന്ദ്രങ്ങളിലും ബീച്ചുകളിലും മാളുകളിലും ജനങ്ങളാല്‍ വീര്‍പ്പുമുട്ടി. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പാറാട് ജുമാമസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കി.
കാംബസാര്‍ ജുമാമസ്ജിദില്‍ ആബിദ് ഹുദവി തച്ചണയും തായെത്തെരു ജുമാമസ്ജിദില്‍ ഉബൈദ് ഹുദവിയും ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."