ആവേശപ്പോരില്‍ പൂനെയ്ക്ക് ജയം
പൂനെ: ഐ.പി.എല്ലിലെ ആവേശപ്പോരാട്ടത്തില്‍ മുംബൈക്കെതിരേ പൂനെയ്ക്ക് ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. മുംബൈ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ പൂനെ മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്(84*), അജിന്‍ക്യ രഹാനെ(60) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് പൂനെയ്ക്ക് ആദ്യജയം സമ്മാനിച്ചത്. രഹാനെ 34 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. 54 പന്ത് നേരിട്ട സ്മിത്തിന്റെ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമുണ്ടായിരുന്നു. ധോണി 12 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.
അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൂറ്റനടിയുടെ ബലത്തിലാണ് മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചുകൂട്ടിയത്. ഹര്‍ദിക് പാണ്ഡ്യ(15 പന്തില്‍ 35*) ആണ് ടീമിന് അപ്രതീക്ഷിത സ്‌കോര്‍ സമ്മാനിച്ചത്.
വേഗം കുറഞ്ഞ പിച്ചില്‍ കരുതലോടെയാണ് മുംബൈ ബാറ്റിങ് തുടങ്ങിയത്. പാര്‍ഥിവ് പട്ടേല്‍(19) ജോസ് ബട്‌ലര്‍(38) എന്നിവര്‍ ആദ്യ വിക്കറ്റില്‍ 26 പന്തില്‍ 45 റണ്‍സ് ചേര്‍ത്തു. ബട്‌ലര്‍ 19 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സറുമടിച്ചു. പാര്‍ഥിവിനെ മടക്കി ഇമ്രാന്‍ താഹിറാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നീടെത്തിയ രോഹിത് ശര്‍മ(3)യ്ക്ക് തിളങ്ങാനിയില്ല. താഹിര്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടുപിന്നാലെ തന്നെ ബട്‌ലറെയും താഹിര്‍ മടക്കി.
നിതീഷ് റാണ(34) അമ്പാട്ടി റായിഡു(10) സഖ്യം മത്സരം പതിയെ കൊണ്ടു പോയെങ്കിലും അധികം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. പിന്നീട് നിശ്ചിത ഇടവേളകളില്‍ ടീമിന് വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഘട്ടത്തില്‍ കരണ്‍ പൊള്ളാര്‍ഡ്(27) പാണ്ഡ്യ എന്നിവര്‍ നടത്തിയ വെടിക്കെട്ടാണ് ടീം സ്‌കോര്‍ 180 കടത്തിയത്. പാണ്ഡ്യ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു.
അശോക് ഡിന്‍ഡ എറിഞ്ഞ അവസാന ഓവറില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 30 റണ്‍സാണ് പിറന്നത്. നാലോവര്‍ എറിഞ്ഞ ഡിന്‍ഡ 57 റണ്‍സാണ് വഴങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."