HOME
DETAILS
MAL
സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളില്‍ കമ്പനികള്‍ക്ക് ഇളവുകള്‍
backup
April 29 2020 | 01:04 AM
കൊച്ചി: കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഐ.ടി കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി, ഐ.ടി അനുബന്ധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഐ.ടി ഇതര സ്ഥാപനങ്ങള്‍ക്കും ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള ഷോപ്പുകള്‍ക്കും മൂന്നു മാസത്തെ കെട്ടിട വാടക ഇളവു ചെയ്തു. ഐ.ടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പതിനായിരം ചതുരശ്രഅടി വരെ വാടകയ്‌ക്കെടുത്ത കമ്പനികളും ഇന്‍കുബേഷന്‍ സെന്ററുകളും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക നല്‍കേണ്ടതില്ല. 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതല്‍ സ്ഥലം വാടകയ്‌ക്കെടുത്ത കമ്പനികള്‍ക്ക് വാടകയ്ക്ക് മൂന്നു മാസം മൊറട്ടോറിയവും അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."