ദേശീയ അവാര്‍ഡ് തിളക്കത്തില്‍; മലയാളത്തിന് ഏഴ് പുരസ്കാരങ്ങള്‍
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളത്തിനും അഭിമാനനിമിഷം. 14 വര്‍ഷത്തിനുശേഷം മോളിവുഡില്‍ നിന്നും മികച്ച നടിയായി സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള
ദേശീയ പുരസ്കാരം ലഭിക്കുന്നത്. സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം മാത്രമായിരുന്നു സുരഭിയ്ക്ക് ലഭിച്ചിരുന്നത്.
പുലിമുരുകന്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍,ജനതാ ഗാരേജ് തൂടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ മഹേഷിന്റെ പ്രതികാരത്തിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്കരന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
മികച്ച സംഘട്ടനത്തിന് പീറ്റര്‍ ഹെയ്ന്( പുലിമുരുകന്) ,മികച്ച ശബ്ദമിശ്രണത്തിന് ജയദേവന് ചക്കാടത്ത്(കാട് പൂക്കുന്ന നേരം), മികച്ച ബാലതാരം ആദില്‍ ബാലകൃഷ്ണന്( കുഞ്ഞുദൈവം) എന്നിവരും പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."