HOME
DETAILS

വ്യാജ ദന്തല്‍ ക്ലിനിക്കുകള്‍ക്ക് പൂട്ട് വീഴും

  
backup
June 18 2018 | 02:06 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81



മലപ്പുറം: കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന വ്യാജ ദന്തല്‍ ക്ലിനിക്കുകള്‍, ഡെന്റല്‍ ലാബുകള്‍ എന്നിവക്ക് പൂട്ടുവീഴും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഏകീകൃത രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെയാണ് വ്യാജന്മാര്‍ പടിക്കുപുറത്താകുന്നത്്.
നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ദന്തല്‍ സ്ഥാപനങ്ങള്‍ക്കെതിരേ വ്യാപകായ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ ദന്തല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ക്ലിനിക്കുകള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന തരത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് ആരോഗ്യവകുപ്പ് തീരുമാനമെടുത്തത്്.
പലയിടത്തും സാധാരണ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നപടിക്രമങ്ങള്‍ മത്രാമാണ് ദന്തല്‍ സ്ഥാപനങ്ങളും സ്വീകരിക്കുന്നത്്. വേണ്ടത്ര യോഗ്യതയില്ലാത്തവരും മറ്റു രാജ്യങ്ങളില്‍നിന്ന് ദന്തല്‍ ബിരുദം കരസ്ഥമാക്കി രാജ്യത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവരും കേരളത്തിലുടനീളം ദന്തല്‍ ക്ലിനിക്കുകളും ദന്ത ലാബുകളും നടത്തിവരുന്നുണ്ട്്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സക്ക് കൃത്യമായ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട്്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിദഗ്ധരോ സാങ്കേതിക ഉപകരണങ്ങളോ മിക്ക സ്ഥാപനങ്ങളിലും ഇല്ലെന്നതും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
നാമമാത്രമായി യോഗ്യതയുള്ളവരെ നിയമിച്ച് ബാക്കിയെല്ലാം മേഖലയില്‍ ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരെ നിയമിക്കുന്ന രീതിയുമുണ്ട്്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മറ്റ് അധികാര സ്ഥാപനങ്ങളുടെ അനുമതിക്കൊപ്പം കേരള ഡെന്റല്‍ കൗണ്‍സിലിന്റെ അനുമതി കൂടി നിര്‍ബന്ധമാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്്.
ഇതിന്റെ ഭാഗമായി അനുമതിക്കായി സമര്‍പ്പിക്കേണ്ട അപേക്ഷയുടെ മാതൃക തയാറാക്കുന്നതിന് കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രാറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. അപേക്ഷകന്റെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട അപേക്ഷ മാതൃകയക്ക് കഴിഞ്ഞദിവസം സര്‍ക്കാര്‍ അനുമതി നല്‍കി. സ്ഥാപനത്തിന്റെ പേര്്, സ്ഥാപനം നടത്തുന്നയാളുടെ പേര്, മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യത,രജി.നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിവേണം ഇനി അപേക്ഷ നല്‍കാന്‍.
1948ലെ ദന്തല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാത്രമേ ഇനി മുതല്‍ പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളു. ദന്തല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ നേരിട്ടു പരിശോധന നടത്തിയാവും ദന്തല്‍ ക്ലിനിക്കുകള്‍, ഡെന്റല്‍ ലാബുകള്‍ എന്നിവക്കുള്ള അനുമതി നല്‍കുക. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഒരോ വര്‍ഷവും ദന്ത പരിചരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്്.
സംസ്ഥാനത്തിനു പുറത്തും വിദേശത്തും പഠിക്കുന്നവര്‍ വേറെയുമുണ്ട്്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം ഈ മേഖലയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനും സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago