നോര്‍ക്ക ഒരു മേശയും കസേരയുമിട്ടിരുന്നാല്‍ എല്ലാമാവില്ല; പ്രവാസികളുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കിയെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല- കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: പ്രവാസികളുടെ മടക്ക യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സൗകര്യങ്ങള്‍ ഒരുക്കിയെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. നോര്‍ക്ക ഒരു മേശയും കസേരയുമിട്ടിരുന്നാല്‍ എല്ലാമാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രവാസികള്‍ തിരിച്ച് വരുമ്പോള്‍ ക്രെഡിറ്റ് എടുക്കാനാണ് നോര്‍ക്ക മാത്രം മതിയെന്ന് പറയുന്നത്. നോര്‍ക്ക ഒരു മേശയും കസേരയുമിട്ടിരുന്നാല്‍ എല്ലാമാവില്ല. കെ.എം.സി.സിയെ പോലും ഒന്നിലും സഹകരിപ്പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കൊവിഡ് കൊണ്ട് സര്‍ക്കാരിന് അധിക ചെലവൊന്നും വന്നിട്ടില്ല. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി കൊവിഡ് മൂലം ഉണ്ടായതെന്നുള്ള വാദം ശരിയല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ സാമ്പത്തിക നയങ്ങളാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. അഞ്ചിലധികം സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും കേന്ദ്രത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."