ഇവിടെ ജീവിക്കണമെങ്കില്‍ വന്ദേമാതരം പാടണം; ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
ഡെറാഡുണ്‍: ദേശീയ ഗീതമായ വന്ദേ മാതരം പാടാന്‍ പറ്റാത്തവര്‍ക്ക് ഉത്തരാഖണ്ഡില്‍ ജീവിക്കാനാവില്ലെന്ന് മുന്‍ ആര്.എസ്.എസ് നേതാവും ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയുമായ ധന് സിങ് റാവത്ത്.
റൂര്ക്കീയിലെ സ്വകാര്യ കോളജില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്തെ എല്ലാ യൂനിവേഴ്സിറ്റികളും ദേശീയ പതാക നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പുതിയ നീക്കം.
യൂനിവേഴ്സിറ്റികളില്‍ രാവിലെ പത്തു മണിക്ക് ദേശീയഗാനം ചൊല്ലണമെന്നും വൈകിട്ട് നാലു മണിക്ക് ദേശീയ ഗീതം ചൊല്ലണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ സംഭവം വിവാദമായതോടെ മന്ത്രി നിലപാട് മയപ്പെടുത്തി. വാര്‍ത്താ മാധ്യമങ്ങള്‍ സന്ദര്‍ഭത്തില്‍ അടര്‍ത്തിയെടുത്തുവെന്നാണ് അദ്ദേഹമിപ്പോള്‍ പറയുന്നത്.
എല്ലാ ജനങ്ങളില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ച് സ്കൂളുകളിലും കോളജുകളിലും വന്ദേ മാതരം നിര്‍ബന്ധമാക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."