HOME
DETAILS

ട്രോളിങ് നിരോധനം: വിഷ മത്സ്യം വിപണിയിലേക്ക്

  
backup
June 18 2018 | 02:06 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b7-%e0%b4%ae%e0%b4%a4

 

സ്വന്തംലേഖകന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തു കലര്‍ന്ന മത്സ്യം തലസ്ഥാന ജില്ലയിലെ മാര്‍ക്കറ്റുകളിലേക്ക് എത്തിത്തുടങ്ങി. ഈ മാസം എട്ടിനാണ് സംസ്ഥാനത്ത്് ട്രോളിങ് നിരോധനം നിലവില്‍ വന്നത്.
ഇതിനു പിന്നാലെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന്് വന്‍തോതില്‍ മായം കലര്‍ന്ന മത്സ്യം അതിര്‍ത്തി കടന്നെത്തുകയാണ്. പൂവാര്‍, അമരവിള, ചെക്കുപോസ്റ്റുകള്‍ വഴിയെത്തുന്ന മത്സ്യങ്ങളില്‍ പരിശോധന പ്രഹസനം മാത്രമാണെന്ന് ആക്ഷേപം ശക്തമാണ്. ദിവസം അമ്പതിലധികം ലോഡ് മത്സ്യമാണ് വരുന്നത്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, മുട്ടം തുടങ്ങിയ ഹാര്‍ബറുകളെയാണ് ഇപ്പോള്‍ മത്സ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്.
ദിവസങ്ങളോളം കടലില്‍ കിടക്കുന്നതിനാല്‍ ബോട്ടുകാര്‍ പിടികൂടുന്ന മത്സ്യങ്ങളില്‍ കടലില്‍ വച്ചുതന്നെ അമോണിയ ചേര്‍ത്ത ഐസ് ഇടാറാണ് പതിവ്. ചീയാതിരിക്കാന്‍ സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തുവും കടല്‍ മണലും കൂട്ടിക്കുഴച്ച് വീണ്ടും മത്സ്യങ്ങളുടെ പുറത്ത് വിതറുന്നതോടെ ഇവ കൂടുതല്‍ വിഷമയമായി മാറുന്ന അവസ്ഥയാണ്.
ശരീരങ്ങള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലിന്‍ വിഷവസ്തുവാണ്. ചെറിയ അളവില്‍ പോലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഫോര്‍മലിനും അമോണിയയും കരള്‍, വൃക്ക എന്നിവയെയാണ് ബാധിക്കുക. സോഡിയം ബെന്‍സോയറ്റ് പോലുള്ളവ വലിയ അളവില്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന മത്സ്യ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ എത്തിയ ലോഡ് കണക്കിന് ചൂരയും നെയ്മീനും ദിവസങ്ങള്‍ പഴക്കമുള്ളതും രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നവയുമായിരുന്നു.
ഓണ്‍ലൈന്‍ വിപണനരംഗം വഴി വിതരണം ചെയ്യുന്നതില്‍ അധികവും ഇത്തരം മത്സ്യങ്ങളാണന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. മത്സ്യങ്ങളിലെ വിഷാംശം കണ്ടെത്തുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സിഫ്‌ടെസ്റ്റും ഫലം കാണാത്ത സ്ഥിതിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago