വേതന വര്‍ധനവ് നടപ്പാക്കുന്നതില്‍ ആര്‍.പി.എല്‍ മാതൃക: മന്ത്രി ടി.പി.രാമകൃഷ്ണന്‍
കൊല്ലം: സംസ്ഥാത്തെ തോട്ടം തൊഴിലാളികള്‍ക്ക് വേതന വര്‍ധനവ് നടപ്പാക്കുന്നതിന്റെ ഭാഗമായി, 2015 ജൂലൈ ഒന്നുമുതലുള്ള പുതുക്കിയ ശമ്പളം ആദ്യമേ നല്‍കി, തൊഴില്‍ വകുപ്പിന് കീഴിലുള്ള പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് (ആര്‍.പി.എല്‍) മാതൃക സൃഷ്ടിച്ചതായി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.
തൊഴിലാളികള്‍ക്ക് ഇപ്രകാരമുള്ള ശമ്പള കുടിശ്ശിക ലഭ്യമാക്കാന്‍, തോട്ടം ഉടമകള്‍ക്ക്, 2016 ജൂലൈ 31 വരെ സമയം
അനുവദിച്ച സാഹചര്യത്തിലാണിത്. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഏക പ്ലാന്റേഷന്‍ കമ്പനിയായ ആര്‍.പി.എല്ലിന്റെ, 2035 ഹെക്ടര്‍ വിസ്തൃതിയുള്ള കുളത്തൂപ്പുഴ, ആയിരനല്ലൂര്‍
റബ്ബര്‍ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 80 ലക്ഷം രൂപയുടെ ശമ്പള കുടിശ്ശികയാണ് ലഭ്യമാക്കിയത്.
ശ്രീലങ്കയില്‍ നിന്നും പുനരധിവസിപ്പിച്ച ഇന്ത്യന്‍ വംശജരായ 700 കുടുംബങ്ങളിലെ അംഗങ്ങളാണിവര്‍. ശമ്പളവര്‍ധനവ് നടപ്പിലാക്കുന്നതുമൂലം മാസംതോറും 20 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കമ്പനിക്കുണ്ടാവുക.
സ്വാഭാവിക റബ്ബറിന് വന്‍ വിലയിടിവ് നേരിടുന്ന സാഹചര്യത്തിലും ഉയര്‍ന്ന ഉല്‍പ്പാദനത്താലും ചിട്ടയായ പ്രവര്‍ത്തനത്താലും ഈ പൊതുമേഖലാ സ്ഥാപനം സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ്.
ശമ്പള കുടിശ്ശിക ആദ്യമേ ലഭ്യമാക്കുന്നതിന് മുന്‍കൈ എടുത്ത അഡീഷണല്‍ ചീഫ് സെക്രട്ടറിയും തൊഴില്‍ വകുപ്പ് സെക്രട്ടറിയ ുമായ ടോം ജോസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കസര്‍വേറ്ററും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ വി.വി.ഷാജിമോന്‍ മറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."