HOME
DETAILS
MAL
ബസ് ജീവനക്കാരന് മര്‍ദനം; തൊട്ടില്‍പ്പാലം-വടകര റൂട്ടില്‍ ബുധനാഴ്ച മുതല്‍ ബസ് സമരം
backup
June 18 2018 | 03:06 AM
വടകര: കഴിഞ്ഞ ദിവസം ചേലക്കാടിനടുത്ത് വെച്ച് സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ തൊട്ടില്‍പ്പാലം-വടകര റൂട്ടില്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കാന്‍ പ്രൈവറ്റ് ബസ് എന്‍ജിനിയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കുന്നുമ്മല്‍ ഏരിയാ കമ്മറ്റി തീരുമാനിച്ചു.
തൊട്ടില്‍പ്പാലം-വടകര റൂട്ടില്‍ സര്‍വിസ് നടത്തുന്ന സൂര്യ ബസിലെ ഡ്രൈവര്‍ ഷിജുവിനെയാണ് കാറിലെത്തിയ സംഘം മര്‍ദിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. ഈ റൂട്ടില്‍ ബസ് ജീവനക്കാര്‍ക്ക് നേരെ നിരന്തരം അക്രമങ്ങള്‍ ഉണ്ടാകുന്നതായി യൂണിയന്‍ ആരോപിച്ചു. വി.വി വിജയന്‍ അധ്യക്ഷനായി. കെ.ടി കുമാരന്‍, സജിത്‌ലാല്‍, ശരത്ത്, വി.കെ രാജീവന്‍, കെ.കെ അച്ചുതന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."