ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനത്തിനിടെ നടന്ന ആക്രമണം: പൊലിസ് കേസെടുത്തു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ടൗണ്‍ബാങ്ക് അഴീക്കോട് ബ്രാഞ്ചിനും, അഴീക്കോട് വില്ലേജ് ഓഫീനിനും നേരെ യു.ഡി.എഫ് ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനത്തിനിടെ നടന്ന ആക്രമണത്തില്‍ പൊലിസ് രണ്ട് കേസുകളെടുത്തു.ടൗണ്‍ബാങ്ക് അഴീക്കോട് ബ്രാഞ്ചിന് നേരെ നടന്ന അക്രമത്തില്‍ മുന്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.പി.ജോണ്‍ അടക്കം കണ്ടാലറിയാവുന്ന ഇരുപതു പേര്‍ക്കെതിരെയും, വില്ലേജ് ഓഫിസിന് നേരെ നടന്ന അക്രമത്തില്‍ ഒരുകൂട്ടം യി.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസ്സെടുത്തത്. അഴീക്കോട് സീതിസാഹിബ്ബ് ഹൈസ്ക്കൂളിന് സമിപമുളള ടൗണ്‍ബാങ്ക് അഴീക്കോട് ബ്രാഞ്ചിന് നേരെ പ്രകടനവുമായി എത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നാണ് പരാതി. ബാങ്കിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ബാങ്കിന്റെ ഒരു കംപ്യൂട്ടര്‍ കേടുവരുത്തുകയും, കസേര തല്ലിയൊടിക്കുകയും, കുടിവെള്ളം സൂക്ഷിച്ചിരുന്ന ക്യാന്‍ തല്ലി തകര്‍ക്കുകയും ചെയ്തതായാണ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ പൊലിസിന് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്. അഴീക്കോട് മേനോന് ബസാറില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസ് അടപ്പിക്കുവാനെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്തതായുമാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."