സംസ്ഥാന സമ്മേളനവും പുരസ്‌കാര സമര്‍പണവും നാളെ
തൃശൂര്‍: ആള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി.എസ്.ടി ഓര്‍ഗനൈസേഷന്റെ സംസ്ഥാന സമ്മേളനവും സംവരണ സംരക്ഷണ സെമിനാറും അംബേദ്ക്കര്‍ പുരസ്‌കാര സമര്‍പണവും നാളെ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11ന് ഫെഡറേഷന്റെ ദേശീയ ചെയര്‍മാനും ലോകസഭ എം.പിയുമായ ഡോ. ഉദിത് രാജ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രാമന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനാകും. കലാഭവന്‍ മണി സംസ്ഥാന യൂത്ത് അവാര്‍ഡ് ബിജു ആട്ടോരിന് ഉദിത് രാജ സമ്മാനിക്കും. വിവിധ മേഖലകളില്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയ പി.എം. വേലായുധന്‍, മാക്ക പയ്യപ്പിള്ളി, അനിരുദ്ധ് രാമന്‍, ഇ.പി. കാര്‍ത്തികേയന്‍, കെ.ബി. അവറുമാന്‍കുട്ടി ഹാജി, സുബില കുന്നംകുളം എന്നിവര്‍ക്കും ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
തുടര്‍ന്ന് സെമിനാറുകള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് അവകാശ സമര പ്രഖ്യാപന സമ്മേളനം ഫെഡറേഷന്റെ തമിഴ്‌നാട് സെക്രട്ടറി രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ സി.കെ. ചന്ദ്രന്‍, സീതത്തോട് രാമചന്ദ്രന്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തും. ഭാരവാഹികളായ രാജന്‍ പി. അക്കരപ്പാടം, സി.കെ. ചന്ദ്രന്‍, വാഴക്കുളം ഭാസി, എന്‍.എം. കിളിയന്‍, കെ.വി. ജിതേഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."