ഏഷ്യന്‍ കരുത്തര്‍ ഇന്നിറങ്ങും
എതാകറിന്‍ബര്‍ഗ്: ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ഇന്ന് വൈകിട്ട് 5.30ന് യൂറോപ്യന്‍ ശക്തികളായ സ്വീഡനും ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയും ഏറ്റുമുട്ടും. ഫുട്‌ബോളില്‍ നിരവധി നേട്ടങ്ങള്‍ അവകാശപ്പെടാനുള്ള ടീമാണ് സ്വീഡന്‍. യൂറോപ്യന്‍ ഫുട്‌ബോളിലും ലോക ഫുട്‌ബോളിലും വ്യക്തമായ മേല്‍വിലാസവും സ്വീഡനുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ സ്വീഡന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
50 ശതമാനവും സ്വീഡനു തന്നെയാണ് വിജയ സാധ്യത കല്‍പിക്കുന്നതെങ്കിലും കൊറിയയുടെ സാധ്യതതയും തള്ളിക്കളയാനാവില്ല. 22 ശതമാനം മാത്രമാണ് കൊറിയയുടെ സാധ്യതതകള്‍. 30 ശതമാനം സാധ്യത മത്സരം സമനിലയില്‍ കലാശിക്കുമെന്നാണുള്ളത്. ഇതിന് മുമ്പ് നാലു തവണ കൊറിയയുമായി ഏറ്റുമുട്ടിയപ്പോഴും വിജയം സ്വീഡനൊപ്പമായിരുന്നു.
ലോകകപ്പില്‍ ഇതാദ്യമായാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. 1948 ഒളിംപിക്‌സില്‍ കൊറിയയുമായി ഏറ്റുമുട്ടിയപ്പോള്‍ 12-0 എന്ന സ്‌കോറിനായിരുന്നു സ്വീഡന്‍ ജയിച്ചത്. എന്തായാലും മാനസിക മുന്‍തൂക്കം സ്വീഡനു തന്നെയാണ്. രണ്ടാമതായി ഏഷ്യന്‍ ഫുട്‌ബോളും യൂറോപ്യന്‍ ഫുട്‌ബോളും ഏറ്റുമുട്ടുന്നു എന്ന വലിയ ഒരു അന്തരവും ബാക്കിയുണ്ട്.
ഇതു കൂടി പരിഗണിച്ചാള്‍ കൊറിയയുടെ വിജയ സാധ്യത കുറവാണ്. 12-മത്തെ ലോകകപ്പിനാണ് സ്വീഡന്‍ ഇന്നിറങ്ങുന്നത്. ജര്‍മനി സ്വീഡന്റെ ഗ്രൂപ്പില്‍ ഉണ്ടെന്നിരിക്കെ കൊറിയയുമായുള്ള മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ടീം ആലോചിക്കില്ല. കാരണം മെക്‌സിക്കോയുമായും ജര്‍മനിയുമായുമുള്ള മത്സരത്തില്‍ വിജയിക്കണമെങ്കില്‍ സ്വീഡന് അല്‍പം വിയര്‍ക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. അമിത സമ്മര്‍ദമോ അമിത ആത്മവിശ്വാസമോ ഇല്ലാതെയാണ് കൊറിയ ഇറങ്ങുന്നത്.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് ഇടം വലം നോക്കാതെ ഏത് കളിയും കളിക്കാനാകുമെന്നത് കൊറിയക്ക് തുണയാകും. ഗോള്‍ വഴങ്ങിയാല്‍ സമ്മര്‍ദമില്ല. ഗോളടിച്ചില്ലെങ്കില്‍ ടെന്‍ഷനില്ല.
ഇതൊന്നുമില്ലാതെയെത്തിയാല്‍ എന്തായാലും ചെറിയൊരു സാധ്യത കൊറിയക്കും കല്‍പിക്കാം. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ചിലപ്പോള്‍ സ്വീഡന്റെ അത്താഴം മുടക്കാനും കൊറിയക്ക് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."