ലോക താരങ്ങളുമായി ബെല്‍ജിയം
മോസ്‌കോ: പാനമയെ അരിഞ്ഞു വീഴ്ത്താന്‍ ചുവന്ന ചെകുത്താന്മാര്‍ ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയം ഇന്ന് പാനമയെ നേരിടും. മികച്ച ലോകോത്തര താരങ്ങള്‍ അണിനിരയ്ക്കുന്ന ടീമാണ് ബെല്‍ജിയം.
മുന്നേറ്റനിരയില്‍ ഇഡന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു, മെര്‍ട്ടെനെസ്, പ്രതിരോധത്തില്‍ വിന്‍സെന്റ് കൊംപനി, തോമസ് മ്യൂനിയര്‍, മിഡ്ഫീല്‍ഡില്‍ കെവിന്‍ ഡിബ്രുയന്‍, ഫെല്ലെയ്‌നി, കരാസ്‌കോ, ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസ് എന്നീ മികച്ച താരങ്ങള്‍ ബെല്‍ജിയം ടീമിന്റെ കരുത്താണ്. 82 ശതമാനം വിജയ സാധ്യത ബെല്‍ജിയത്തിനാണ് കണക്കാക്കുന്നത്. 13 ശതമാനം മത്സരം സമനിലയില്‍ കലാശിക്കുമെന്ന വിലയിരുത്തലുമുണ്ട്.
5 ശതമാനം മാത്രമാണ് പാനമക്ക് ജയ സാധ്യത കല്‍പ്പിക്കുന്നത്. ആദ്യമായിട്ടാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവര്‍ക്കൊപ്പം മുന്‍നിരയില്‍ ഉള്ള ടീമാണ് ബെല്‍ജിയം എന്നത് അവര്‍ക്ക് കരുത്ത് പകരുന്നു.
പാനമയും ചില്ലറക്കാരല്ല. മുന്നേറ്റ നിരയില്‍ ബ്ലാസ് പെരസും മിഡ്ഫീല്‍ഡില്‍ അര്‍മാന്‍ഡോ കൂപ്പറും പ്രതിരോധത്തില്‍ റോമന്‍ ടോറസും മികച്ച ഫോമിലാണ്. പക്ഷേ മികച്ച താരനിരയുള്ള ബെല്‍ജിയത്തെ തോല്‍പിക്കണമെങ്കില്‍ വല്ല അട്ടിമറികളും സംഭവിക്കേണ്ടി വരും. ലോക റാങ്കിങ്ങില്‍ 55ാം സ്ഥാനത്താണ് പാനമ. സമീപകാലത്തെ മികച്ച പ്രകടനം കൊണ്ട് ഫിഫ ലോക റാങ്കിങില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ബെല്‍ജിയം.
12 തവണ ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞിട്ടുണ്ട്. 1986 ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിയതാണ് കറുത്ത കുതിരകള്‍ എന്ന വിളിപ്പേരുള്ള ബെല്‍ജിയത്തിന്റെ ഏറ്റവും വലിയ മുന്നേറ്റം. റോബര്‍ട്ടോ മാര്‍ട്ടിനസ് പരിശീലിപ്പിക്കുന്ന ബെല്‍ജിയത്തെ ചെല്‍സി അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇഡന്‍ ഹസാര്‍ഡാണ് റഷ്യന്‍ ലോകകപ്പില്‍ നയിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രുയിനാണ് ബെല്‍ഭജിയത്തിന്റെ തുറുപ്പ് ചീട്ട്. പാനമയെ തുരത്തി ഗ്രൂപ്പ് ജിയില്‍ ഒന്നാമതാവാനാണ് ബെല്‍ജിയത്തിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."