HOME
DETAILS

ചെക്കുപോസ്റ്റുകള്‍ നാല്; പരിശോധന പേരിന്; അതിര്‍ത്തി കടക്കുന്നത് കോടികളുടെ വസ്തുക്കള്‍

  
backup
March 01 2019 | 04:03 AM

%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d

ബദിയഡുക്ക: ചെക്ക് പോസ്റ്റുകള്‍ നാലെണ്ണമുണ്ട്. പക്ഷെ പരിശോധന പേരിന്. ഇതിനെ തുടര്‍ന്ന് അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നത് കോടികളുടെ വസ്തുക്കള്‍. കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പെര്‍ള ചെക്ക് പോസ്റ്റുകളിലാണ് പരിശോധന പ്രഹസനമാകുന്നത്.
അതിര്‍ത്തി കടന്ന് കോടികളുടെ ലഹരി വസ്തുക്കളും അനധികൃതമായി അടയ്ക്ക, കുരുമുളക്, മണല്‍, ചെങ്കല്ല്, മദ്യം എന്നിവയും കടത്തുന്നുണ്ടെങ്കിലും ഇതൊന്നും പിടികൂടാന്‍ കൃത്യമായ പരിശോധന ചെക്ക് പോസ്റ്റുകളിലില്ലെന്ന ആക്ഷേപം ശക്തമാണ്. കര്‍ണാടകയില്‍നിന്നു കടന്നുവരുന്ന വാഹനം ആദ്യം ചെന്നെത്തുക പഴയ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുമുന്നിലാണ്. ഇവിടെ ഏതുസമയവും ചരക്ക് സേവന നികുതി വകുപ്പിന്റെ വാഹനവും പരിശോധകരുമുണ്ട്. എന്നാല്‍ കൃത്യമായ പരിശോധന ഇവിടെ നടക്കുന്നില്ല.
ഇവിടെ നിന്ന് ഏതാനും മീറ്റര്‍ മുന്നോട്ടുപോയാല്‍ ആര്‍.ടി.ഒ ചെക്ക് പോസ്റ്റുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇവിടെയും തഥൈവയാണ്. ആര്‍.ടി.ഒ അധികൃതരെ കണ്ടു മടങ്ങുമ്പോള്‍ തൊട്ടടുത്ത എക്‌സൈസ് വകുപ്പിന്റെ ശീതികരിച്ച കൗണ്ടറിനകത്ത് നിന്നുള്ള എക്‌സൈസ് ജീവനക്കാരന്റെ പരിശോധനയാണ്.
എന്നാല്‍ ഇവിടെയും പരിശോധന കാര്യക്ഷമമല്ല. ഡ്രൈവറെ കൂട്ടികൊണ്ടുപോയി പോയി എക്‌സൈസ് വകുപ്പിന്റെ പരിധിയില്‍പ്പെടാത്ത പരിശോധനയാണെങ്കില്‍ പോലും വാഹനത്തിന്റെ രേഖകളും മറ്റും പരിശോധിക്കുമെങ്കിലും ഇതൊന്നും കൃത്യമായ പരിശോധനയല്ലെന്നതാണ് വസ്തുത.
ആര്‍.ടി.ഒ ചെക്ക് പോസ്റ്റില്‍ ഗേറ്റ് അടക്കുവാനും തുറക്കുവാനും ജീവനക്കാരുണ്ടെങ്കിലും ഇവിടെ അതുംപേരിന് മാത്രം. സദാ സമയം ഗേറ്റ് തുറന്നിരിക്കും.
ജീവനക്കാരന് ജോലി നിര്‍വഹിക്കുവാനുള്ള പ്രത്യേക കാബിനും ഇരിപ്പിടവും ഉണ്ടെങ്കിലും അത് പൊടിപിടിച്ചുകിടക്കുകയാണ്. ചില ദിവസങ്ങളില്‍ ആര്‍.ടി.ഒ ചെക്ക് പോസ്റ്റില്‍ ജീവനക്കാര്‍ സമയബന്ധിതമായി ജോലിക്ക് എത്താറില്ലെന്നും പരാതിയുണ്ട്. നേരത്തെ പറഞ്ഞ മൂന്നും ചെക്കുപോസ്റ്റും കടന്നെത്തുന്നത് പലര്‍ക്കും അറിയാത്ത ലൈവ് സ്റ്റോക്ക് ചെക്ക് പോസ്റ്റിലേക്കാണ്.
ചെക്കുപോസ്റ്റുകളില്‍ വാഹനത്തിന്റെ രേഖകളും സാധനങ്ങളുടെ ലിസ്റ്റും പരിശോധിക്കുന്നതല്ലാതെ വാഹനത്തിലെ സാധനത്തെ കുറിച്ച് ഒരു പരിശോധനയും നടക്കുന്നില്ല. ഇതിനാലാണ് അനധികൃതമായി വന്‍ കടത്ത് നടക്കുന്നതെന്നാണ് ആരോപണം. ഇതുകാരണം സര്‍ക്കാരിനുലഭിക്കേണ്ട നികുതി മറ്റൊരു ഭാഗത്ത് നഷ്ടമാവുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago