മഴക്കാല രോഗം; മൊറയൂര്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു
വള്ളുവമ്പ്രം: മഴക്കാല രോഗങ്ങളെ പിടിച്ചുകെട്ടാന്‍ മൊറയൂര്‍ പഞ്ചായത്തില്‍ കര്‍മപദ്ധതി. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും അനധികൃതമായി മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്‌വഴി രോഗ ഭീതി പരത്തുന്നത് ഇല്ലാതാക്കാന്‍ ശുചിത്വ യജ്ഞവുമായി പഞ്ചായത്ത് രംഗത്തെത്തി.
എല്ലാ വാര്‍ഡുകളിലും ജാഗ്രതോത്സവം സംഘടിപ്പിച്ചു. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആശങ്കയകറ്റാന്‍ വീടുകള്‍ കേന്ദ്രീകരിച്ച് നോട്ടീസ് വിതരണവും ബോധവല്‍ക്കരണവും നടത്തി. ശുചീകരണ പദ്ധതിയുടെ മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍, വ്യാപാരികള്‍, വിവിധ ക്ലബുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള സര്‍വകക്ഷി യോഗം ഇതിനൊടകം തന്നെ വിളിച്ച് ചേര്‍ത്തു.
കൃത്യമായ ശുചിത്വം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും ക്വര്‍ട്ടേഴ്‌സ് ഉടമകള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പുകാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മാലിന്യ നിര്‍മാജനത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നത്. വീടുകളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളില്‍ ചിലത് ആക്രിക്കടകളില്‍ നല്‍കിയാണ് ഒഴിവാക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ യജ്ഞത്തില്‍ അഴുക്ക് ചാലുകള്‍, പൊതു ഇടങ്ങള്‍ എന്നിവ വൃത്തിയാക്കിയെങ്കിലും ഒറ്റപ്പെട്ട് കിടക്കുന്ന ഇടങ്ങള്‍ ശുചിത്വത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."