HOME
DETAILS

മരണസംഖ്യ: ഇറ്റലിയില്‍ 27,000 പിന്നിട്ടു 

  
backup
April 30 2020 | 03:04 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-27000-%e0%b4%aa%e0%b4%bf
 
 
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന കാര്യം പുറത്തുവിടുമ്പോഴും ഇറ്റലിയില്‍ മരണസംഖ്യ ഉയരുന്നു.
 27,359 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച് 59,438 പേര്‍ മരിച്ച അമേരിക്കയ്ക്കു പിന്നില്‍ രണ്ടാമതാണ് ഇറ്റലി. സ്‌പെയിനില്‍ മരണസംഖ്യ 24,275 ആയപ്പോള്‍, ഫ്രാന്‍സില്‍ 23,660ഉം ബ്രിട്ടനില്‍ 21,678ഉമാണ്. ഈ അഞ്ചു രാജ്യങ്ങളിലാണ് ലോകത്ത് കൊവിഡ് മരണം ഇരുപതിനായിരം പിന്നിട്ടിരിക്കുന്നത്. അതേസമയം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇറ്റലിയിലും രണ്ടു ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണം പത്തു ലക്ഷം കടന്ന അമേരിക്കയും 2.36 ലക്ഷം കടന്ന സ്‌പെയിനുമാണ് രോഗികളുടെ എണ്ണത്തില്‍ ഇറ്റലിക്കു മുന്നിലുള്ളത്. ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടപ്പോള്‍, റഷ്യയില്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. റഷ്യയില്‍ കഴിഞ്ഞ ദിവസം മാത്രം 105 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുമുണ്ട്.
ലോകത്താകെ 31.70 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 2.20 ലക്ഷം പേര്‍ മരിച്ചു. 9.79 ലക്ഷം പേര്‍ രോഗവിമുക്തരാകുകയും ചെയ്തു. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുപ്രകാരം 2,04,987 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 29,95,758 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നു. 
ജര്‍മനിയില്‍ 6,330, തുര്‍ക്കിയില്‍ 2,992, ഇറാനില്‍ 5,957, ചൈനയില്‍ 4,633, ബ്രസീലില്‍ 5,083, കാനഡയില്‍ 2,859, ബെല്‍ജിയത്തില്‍ 7,501, നെതര്‍ലാന്‍ഡ്‌സില്‍ 4,711, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,703, അയര്‍ലന്‍ഡില്‍ 1,159, സ്വീഡനില്‍ 2,462, മെക്‌സിക്കോയില്‍ 1,569 എന്നിങ്ങനെയാണ് മരണസംഖ്യ. റഷ്യയില്‍ മരണം ആയിരത്തോടടുത്തിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago
No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago
No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago