തുടര്‍ച്ചയായ ഹര്‍ത്താല്‍ ജനങ്ങളെ ദുരിതത്തിലാക്കി
തുറവൂര്‍: പ്ലസ്ടൂ വിദ്യാര്‍ഥിയായ പട്ടണക്കാട് കളരിക്കല്‍ നികര്‍ത്ത് അശോകന്റെ മകന് അനന്തു (17) വിനെ ആര്.എസ്.എസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സി.പി.എമ്മും കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങളെ ദുരിതത്തിലാക്കി.
പൊതുവേ സമാധാനപരമായിരുന്നെങ്കിലും കടകമ്പോളങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നടത്തിയില്ല.
അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ എന്നീ പഞ്ചായത്തുകളില്‍ തുടര്‍ച്ചയായി നടത്തിയ ഹര്‍ത്താലാണ് ജനങ്ങളെ ദുരിത്തിലാക്കിയത്. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് കുത്തിയതോട് പോലിസ് അറിയിച്ചു. പൊലിസ് എല്ലാ മേഖലകളിലേക്കും പട്രോളിങ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."