HOME
DETAILS
MAL
മതസ്വാതന്ത്ര്യം: ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയ്‌ക്കെതിരേ യു.എസ് കമ്മിഷന്‍
backup
April 30 2020 | 03:04 AM
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും വിവിധ മതവിഭാഗങ്ങള്‍ക്കുമെതിരേ വിവേചനം നടക്കുന്നുവെന്നാരോപിച്ച് യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം.
മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വിവേചനം നേരിടുന്ന 14 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള വിവേചനവും അതിക്രമവും വലിയ തോതില്‍ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയ്ക്കു പുറമേ ബര്‍മ, ചൈന, എരിട്രിയ, ഇറാന്‍, നൈജീരിയ, ഉത്തരകൊറിയ, പാകിസ്താന്‍, റഷ്യ, സഊദി അറേബ്യ, സിറിയ, തജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, വിയറ്റ്‌നാം എന്നിവയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍. പൗരത്വ നിയമ ഭേദഗതിയടക്കം മോദി സര്‍ക്കാരിന്റെ വിവിധ മുസ്‌ലിം വിരുദ്ധ നയങ്ങളെയും റിപ്പോര്‍ട്ടില്‍ ശക്തമായി എതിര്‍ക്കുന്നുമുണ്ട്. ഡല്‍ഹിയിലെ വംശഹത്യയും പരാമര്‍ശിക്കുന്നുണ്ട്. ഇതാദ്യമായല്ല യു.എസിലെ ഈ കമ്മിഷന്‍ ഇന്ത്യയിലെ വിവേചനങ്ങള്‍ക്കെതിരേ രംഗത്തുവരുന്നത്.
എന്നാല്‍, റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തള്ളി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരം പ്രസ്താവനകള്‍ പുതിയ കാര്യമല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതു ശരിയല്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തി.
ഈ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തേതന്നെ ഇന്ത്യ അംഗീകരിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."