HOME
DETAILS
MAL
കൊവിഡ് പോയി; ബോറിസ് ജോണ്‍സന്റെ ജീവിതത്തിലേക്ക് അവനെത്തി !
backup
April 30 2020 | 03:04 AM
ലണ്ടന്‍: കൊവിഡ് സ്ഥിരീകരിച്ച് ആഴ്ചകളോളം ചികിത്സയില്‍ കഴിഞ്ഞ് തിരിച്ചെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് മറ്റൊരു സന്തോഷവാര്‍ത്ത. 55കാരനായ ബോറിസ് ജോണ്സന് 32കാരിയായ കാമുകി കാരി സിമണ്ട്സില്‍ ആണ്‍കുഞ്ഞ് പിറന്നു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു പ്രസവമെന്നും ഇരുവരും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.
ബോറിസ് ജോണ്സന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായിരുന്ന കാരി സിമണ്ട്സും നിരീക്ഷണത്തിലായിരുന്നു. തനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്റെ രണ്ടാമത്തെ ഭാര്യയായ മരിന വീലറില്‍ ബോറിസ് ജോണ്സന് നാലു മക്കളുണ്ട്. ഇവര്‍ 2018ല്‍ വേര്‍പിരിയുകയായിരുന്നു.
2019ലാണ് കാരി സിമണ്ട്സുമായി ജോണ്സണ് അടുത്തിരുന്നത്. ഇവരുടെ വിവാഹം നടക്കാനിരിക്കുകയാണെന്ന് നേരത്തെ ഇരുവരും വ്യക്തമാക്കിയിരുന്നു.കൊവിഡ് ബാധിച്ചിരുന്ന ബോറിസ് ജോണ്സണ് ആദ്യം സ്വന്തം വസതിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ ഐ.സി.യുവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീണ്ടും സജീവമായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."