HOME
DETAILS
MAL
നിങ്ങള്‍ മഹാരാഷ്ട്രയിലെ കാര്യം നോക്കിയാല്‍ മതി; ശിവസേനയോട് യോഗി
backup
April 30 2020 | 03:04 AM
ലക്‌നൗ: യു.പിയിലെ ബുലന്ദ്ഷഹറില്‍ രണ്ടു സന്യാസിമാരെ ദലിതനായ മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കൊലപ്പെടുത്തിയ സംഭവം വര്‍ഗീയവല്‍ക്കരിക്കാന്‍ ഇടവരാതെ നോക്കണമെന്ന് ഉപദേശിച്ച ശിവസേനയെ പരിഹസിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങള്‍ മഹാരാഷ്ട്രയിലെ കാര്യം നോക്കിയാല്‍ മതിയെന്നും യു.പിയെ കുറിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവതിന് ട്വിറ്ററിലൂടെ യോഗി മറുപടി നല്‍കി.
നേരത്തെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടപ്പോള്‍ വര്‍ഗീയ ആക്രമണമാണെന്ന് കുറ്റപ്പെടുത്തിയ യോഗി സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ ആശങ്ക രേഖപ്പെടുത്തുകയും ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യു.പിയില്‍ സമാന സംഭവം ആവര്‍ത്തിച്ചപ്പോള്‍ യോഗിയെ വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കി. ഉദ്ധവ് താക്കറെ യോഗിയെ വിളിച്ച് വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ ഇടവരുന്നത് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. ഇതാണ് ആദിത്യനാഥിനെ പ്രകോപിപ്പിച്ചത്. മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട സന്യാസിമാര്‍ നിര്‍മോഹി അഖാഡയില്‍ പെട്ടവരായതിനാലാണ് താന്‍ ഉദ്ധവ് താക്കറെയുമായി മുന്‍പ് സംസാരിച്ചതെന്നു യോഗി വ്യക്തമാക്കി.
യു.പിയില്‍ ശക്തമായ നിയമസംവിധാനമുണ്ട്. അത് ലംഘിക്കുന്നവരെ കര്‍ശനമായി നേരിടും. ബുലന്ദ്ഷഹര്‍ കൊലയാളിയെ മണിക്കൂറുകള്‍ക്കകം പിടിച്ചു. അതിനാല്‍ നിങ്ങള്‍ മഹാരാഷ്ട്രയിലെ കാര്യം നോക്കുക. യു.പിയെ ഓര്‍ത്ത് വ്യാകുലപ്പെടേണ്ട- യോഗി ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായ ശിവസേന കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യമുണ്ടാക്കിയാണ് മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."