HOME
DETAILS
MAL
ഇറാഖ്: കൊല്ലപ്പെട്ടവരുടെ എണ്ണം 281 ആയി
backup
July 07 2016 | 15:07 PM
ബഗ്ദാദ്: ഇറാഖിലെ ബഗ്ദാദില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 281 ആയി. പെരുന്നാള്‍ വിപണിയിലെ തിരക്ക് ലക്ഷ്യമിട്ടായിരുന്നു റമദാന് അവസാനത്തില്‍ ബഗ്ദാദില്‍ രണ്ടിടത്തു ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നത്.
സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 281 ആയതായി ഇറാഖ് ആരോഗ്യ മന്ത്രി അദീല ഹമ്മൂദ് ആണ് അറിയിച്ചത്.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി 150 കുടുംബങ്ങളില്‍നിന്നു ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതായും അവര്‍ അറിയിച്ചു. 2003ലെ അമേരിക്കന്‍ സഖ്യസൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കു ശേഷം ഇറാഖില്‍ നടക്കുന്ന വലിയ ആക്രമണമാണ് ബഗ്ദാദില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."