HOME
DETAILS
MAL
സാലറി ചലഞ്ചിന് ആഹ്വാനവുമായി കേന്ദ്ര സര്‍ക്കാര്‍: മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം സംഭാവന നല്‍കാം
backup
April 30 2020 | 12:04 PM
ന്യൂഡല്‍ഹി: സാലറി ചലഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാം.മേയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പിഎം കെയര്‍ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാം. താല്‍പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍നിന്ന് സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാവുന്നതാണ്.റവന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."